ഒരുമാസം കൊണ്ട് 1.5 കോടി; 
മഹാരാഷ്ട്രയില്‍ 
തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍

ഒരുമാസം കൊണ്ട് 1.5 കോടി; മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍

പൂനെ ജില്ലയിലെ ജുന്നാർ എന്ന നഗരത്തിൽ ഇപ്പോൾ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ കോടീശ്വരന്മാരായി മാറി

രാജ്യത്തുടനീളം തക്കാളി വില റെക്കോഡും ഭേദിച്ച് കുതിച്ചുയരുകയാണ്. സാധാരണക്കാർക്ക് വലിയ അടിയാണെങ്കിലും കർഷകർക്ക് വമ്പൻ കോളാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. ഇന്നിതാ തക്കാളി വിറ്റ് കോടീശ്വരനായ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ കർഷകനായ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവും തക്കാളി വിറ്റ് നേടിയത് കോടികളാണ്. ഒരുമാസം കൊണ്ട് ഒന്നരക്കോടിയോളം രൂപയാണ് തക്കാളി വിറ്റ് തുക്കാറാം സമ്പാദിച്ചത്.

ഒരുമാസം കൊണ്ട് 1.5 കോടി; 
മഹാരാഷ്ട്രയില്‍ 
തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍
തക്കാളി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു; കര്‍ഷകനെ കവര്‍ച്ചാ സംഘം വകവരുത്തി

സ്വന്തമായി 18 ഏക്കർ സ്ഥലമാണ് തുക്കാറാമിനുള്ളത്. ഇതിൽ 12 ഏക്കറിലും തക്കാളിയാണ് കൃഷി. മകൻ ഈശ്വർ ഗയാക്കറും മരുമകൾ സൊനാലിയുമാണ് കൃഷിയിൽ തുക്കാറാമിനെ സഹായിക്കുന്നത്. ''നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് തങ്ങൾ കൃഷി ചെയ്യുന്നത്. രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. അത് കീടങ്ങളില്‍ നിന്ന് വിളകളെ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്''- തുക്കാറാമിന്റെ കുടുംബം പറഞ്ഞു.

നാരായണ്‍ ഗഞ്ചില്‍ ഒരു ദിവസം ഒരു പെട്ടി തക്കാളി വിറ്റാല്‍ 2100 രൂപയാണ് തുക്കാറാമിന് ലഭിക്കുന്നത്. വെള്ളിയാഴ്ച 900 പെട്ടി തക്കാളി വിറ്റപ്പോള്‍ 18 ലക്ഷം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ മാസം, ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു പെട്ടിക്ക് 1,000 രൂപ മുതൽ 2,400 രൂപ വരെ വിലയ്ക്ക് തക്കാളി വിൽക്കാൻ കഴിഞ്ഞു. പൂനെ ജില്ലയിലെ ജുന്നാർ എന്ന നഗരത്തിൽ ഇപ്പോൾ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ കോടീശ്വരന്മാരായി മാറിയെന്നും തുക്കാറാം പറയുന്നു.

ഒരുമാസം കൊണ്ട് 1.5 കോടി; 
മഹാരാഷ്ട്രയില്‍ 
തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍
'രണ്ടല്ല, അരക്കിലോ തക്കാളി തരാം'; പിണങ്ങിപ്പോയ ഭാര്യയ്ക്ക് ഭർത്താവിന്റെ സമ്മാനം, വഴക്ക് തീർക്കാൻ മുൻകയ്യെടുത്ത് പോലീസ്

തുക്കാറാമിന്റെ മരുമകൾ സൊനാലി നടീൽ, വിളവെടുപ്പ്, പാക്കിങ് തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യുമ്പോൾ, മകൻ ഈശ്വർ വിൽപന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവ കൈകാര്യം ചെയ്യുന്നു. വിപണി സാഹചര്യങ്ങള്‍ അനുകൂലമായതോടെ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചുവെന്നും കുടുംബം പറയുന്നു.

കൃഷി ലാഭത്തിലായതോടെ ഇവിടത്തെ കര്‍ഷകര്‍ ഒരു സംഘടനയ്ക്കും രൂപം നല്‍കി. നാരായണ്‌ഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ജുന്നു കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റി മാർക്കറ്റിൽ, നല്ല ഗുണനിലവാരമുള്ള (20 കിലോഗ്രാം) തക്കാളിക്ക് ഏറ്റവും ഉയർന്ന വില 2,500 രൂപയായിരുന്നു, അതായത് കിലോഗ്രാമിന് 125 രൂപ. തക്കാളി വിൽപനയിലൂടെ ഒരു മാസം 80 കോടി രൂപയുടെ ബിസിനസ്സ് നടത്തിയ കമ്മിറ്റി പ്രദേശത്തെ 100-ലധികം സ്ത്രീകൾക്ക് തൊഴിലും നൽകി.

അതേസമയം, നിലവില്‍ 100 രൂപയ്ക്ക് മുകളില്‍ തുടരുന്ന തക്കാളി വില വരും ആഴ്ചകളില്‍ കിലോയ്ക്ക് 300 രൂപ കടക്കുമെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം പച്ചക്കറികളുടെ ഉത്പാദനത്തെയും വിതരണത്തെയും മോശമായി ബാധിക്കുന്നതായാണ് വിവരം.

logo
The Fourth
www.thefourthnews.in