ഡല്‍ഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി

ഡല്‍ഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി

പ്രതികൂല കാലാവസ്ഥയിൽ യാത്രക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കാൻ വിമാനക്കമ്പനികൾക്കായി ഡിജിസിഎ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പുറപ്പെടുവിക്കും

ഡൽഹിയിൽ മൂടൽ മഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനയാത്രയിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയാണെന്ന് അദ്ദേഹം യാത്രക്കാർക്ക് ഉറപ്പ് നൽകി. മൂടൽ മഞ്ഞ് കാരണം ഡൽഹി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡല്‍ഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി
വിമാനം വൈകുമെന്ന് അറിയിച്ചു, പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍; ഇന്‍ഡിഗോ വിമാനത്തിലെ വീഡിയോ വൈറല്‍

വെല്ലുവിളി നിറഞ്ഞ ഇത്തരം സന്ദർഭങ്ങളില്‍ വിമാനത്തിലെ അനിയന്ത്രിതമായ പെരുമാറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാനം വൈകുന്നമെന്ന അറിയിപ്പ് പങ്കുവെച്ച പൈലറ്റിനെ യാത്രികൻ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. ഇത്തരം പെരുമാറ്റങ്ങളെ നിയമ വ്യവസ്ഥകൾക്കനുസരിച്ച് നേരിടുമെന്നും സിന്ധ്യ വ്യക്തമാക്കി.

"ഞായറാഴ്‌ച കനത്ത മൂടൽ മഞ്ഞിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. രാവിലെ അഞ്ചിനും ഒന്‍പതിനും ഇടയിൽ ദൃശ്യപരതയിൽ ഏറ്റക്കുറച്ചിലുകളും ചില സമയങ്ങളിൽ പൂജ്യത്തിലേക്ക് താഴ്ന്ന അവസ്ഥയും ഉണ്ടായി. അതിനാൽ കുറച്ച് സമയത്തേക്ക് വിമനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരായി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തത്. ഇത് വ്യോമയാന സംവിധാനത്തിലെ എല്ലാവരുടെയും മുൻഗണനയുമാണ്," അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

ഡല്‍ഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി
വിമാനം വൈകിയത് ഏഴ് മണിക്കൂർ, 'ജീവിതത്തിലെ മോശം അനുഭവമെന്ന്' യാത്രികൻ, ടിക്കറ്റ് തുക മടക്കിനല്‍കാൻ ഇന്‍ഡിഗോ

ഭാവിയിൽ ഇത്തരത്തിലുള്ള ആഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളും അദ്ദേഹം എടുത്തു പറഞ്ഞു. നിലവിലുള്ള സിഎടി 3 പ്രാപ്തമാക്കിയ റൺവേയ്‌ക്ക് പുറമേ, സിഎടി 3 പ്രാപ്‌തമാക്കിയ നാലാമത്തെ റൺവേയുടെ പ്രവർത്തനക്ഷമത വേഗത്തിലാക്കാൻ ഡൽഹി വിമാനത്താവളത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് സിന്ധ്യ പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതിക്ക് വിധേയമായി പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കാനാണ് ഈ നീക്കം. വ്യക്തമായ മാർഗനിർദേശത്തോടെ റൺവേയുടെ 100 അടി ഉയരത്തിൽ നിന്ന് വിമാനങ്ങൾ ഇറങ്ങാൻ സാധിക്കുന്ന, മോശം ദൃശ്യപരതയിൽ പോലും വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള വളരെ കൃത്യമായ മാർഗമാണ് സിഎടി 3.

ഡല്‍ഹിയില്‍ അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി
കൂടുമാറിയ മിലിന്ദ് ദേവ്‌റ; മാറുന്ന സമവാക്യങ്ങള്‍, മുംബൈയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?

പ്രതികൂല കാലാവസ്ഥയിൽ യാത്രക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കാൻ വിമാനക്കമ്പനികൾക്കായി ഡിജിസിഎ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പുറപ്പെടുവിക്കും. ഫ്‌ളൈറ്റ് ക്യാൻസലേഷനും കാലതാമസവും നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ അസ്വസ്ഥത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ പറഞ്ഞു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ മനസിലാക്കിക്കൊണ്ട് തന്നെ ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ സഹകരിക്കണമെന്ന് സിന്ധ്യ അഭ്യർത്ഥിച്ചു.

ഡൽഹി വിമാനത്താവളം നാല് റൺവേകളിൽ ഒന്ന് മാത്രമേ പ്രവർത്തനക്ഷമമാക്കിയിട്ടുള്ളൂ എന്ന ആരോപണം നിഷേധിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രാലയവും എക്‌സിലൂടെ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in