മണിപ്പൂരിലെ ക്രമസമാധാന നില സംബന്ധിച്ച് വാർത്ത; മാധ്യമപ്രവർത്തകനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ്

മണിപ്പൂരിലെ ക്രമസമാധാന നില സംബന്ധിച്ച് വാർത്ത; മാധ്യമപ്രവർത്തകനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ്

മണിപ്പൂരിൽ എട്ട് ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് മയ്ബാം

മണിപ്പൂരിലെ ക്രമസമാധാന നില റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെ പോലീസ് കേസ്. പ്രാദേശിക ഭാഷാ ദിനപത്രമായ ഹ്യുയെന്‍ ലാന്‍പാവോ പത്രത്തിന്റെ എഡിറ്ററായ ദനാബിര്‍ മയ്ബാം വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി മേഖലയായ മോറെ ടൗണിൽ നടന്ന ആക്രമണങ്ങളെക്കുറിച്ചായിരുന്നു റിപ്പോർട്ട്. മണിപ്പൂരിൽ എട്ട് ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് മയ്ബാം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (കിംവദന്തികളോ ഭയപ്പെടുത്തുന്ന വാർത്തകളോ അടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ), ക്രിമിനൽ ഗൂഢാലോചന, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ ചില വകുപ്പുകൾ എന്നിവ പ്രകാരമാണ് ദനാബിര്‍ മയ്ബാമിനെതിരെ ഇംഫാല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. മയ്ബാമിന്റെ അറസ്റ്റിനെതിരെ മണിപ്പൂരിലെ കോൺഗ്രസ് അധ്യക്ഷൻ കെയ്‌ഷം മേഘചന്ദ്ര രംഗത്തുവന്നിരുന്നു. അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മേഘചന്ദ്ര മണിപ്പൂരിൽ മാധ്യമപ്രവർത്തകർക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 31 മുതൽ മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചതും കൊല്ലപ്പെട്ട ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മരണം ഉൾപ്പെടെ ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതുമൊക്കെ മയ്ബാം വാർത്തകൾ ചെയ്തിരുന്നു. ജനുവരി അഞ്ചിന് അറസ്റ്റ് ചെയ്യപ്പെട്ട മയ്ബം മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്.

മണിപ്പൂരിലെ ക്രമസമാധാന നില സംബന്ധിച്ച് വാർത്ത; മാധ്യമപ്രവർത്തകനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ്
മണിപ്പുർ: തിങ്കളാഴ്ച നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം, മരണം അഞ്ചായി

സമാനമായി കഴിഞ്ഞ ഡിസംബർ 29ന് കാങ്‌ലോപക് മെയ്‌റ എന്ന മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർ ഇൻ ചീഫായ വാങ്‌ഖെംച ശ്യാംജയിയെയും അറസ്റ്റ് ചെയ്തിരുന്നു. ക്രമസംബധന നില തകർക്കാൻ ശ്രമിച്ചുനിവന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ശ്യാംജയിയുടെ റിപ്പോർട്ടായിരുന്നു അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പിന്നീട് രണ്ടുദിവസത്തിന് ശേഷം ഡിസംബർ 31ന് അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

നേരത്തെ മണിപ്പൂർ സന്ദർശിച്ച് കലാപ ബാധിത സംസ്ഥാനത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് സമഗ്ര കവറേജ് പ്രസിദ്ധീകരിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെയും മണിപ്പൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇത് ദേശീയ തലത്തില്‍ വലിയ ചർച്ചയായിരുന്നു.

2023 മെയ് മാസം ആദ്യമാണ് മണിപ്പൂരിലെ മെയ്തി, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും 67,000-ത്തോളം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ ജന്റ്ആര്യ രണ്ടിന് മോറെ ടൗണിൽ ആക്രമണം നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരികൾ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി) പ്രയോഗിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in