തിരഞ്ഞെടുപ്പ്  കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്; ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്; ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

അന്തിമ തീരുമാനമെടുക്കാൻ ഇന്ന് നേതാക്കളുടെ യോഗം

ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും നഷ്ടമായതോടെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ പക്ഷം. ഏക്‌നാഥ് ഷിന്‍ഡെയ്ക്കനുകൂലമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്‌റെ അടിമയെന്ന് പ്രതികരിച്ച ഉദ്ധവ് ജനാധിപത്യത്തിന് അപകടകരമായ തീരുമാനമാണ് ഉണ്ടായതെന്നും പറഞ്ഞു. കൂടിയാലോചനകള്‍ക്കായി ശനിയാഴ്ച പാര്‍ട്ടി നേതാക്കളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരുമണിക്ക് ഉദ്ധവിന്‌റെ വസതിയായ മാതോശ്രീയിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉദ്ധവിനൊപ്പം നില്‍ക്കുന്ന എംപിമാരുടെയും എംഎല്‍എമാരും പങ്കെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ എന്ത് നടപടി കൈക്കൊള്ളണം എന്നത് സംബന്ധിച്ച് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. 1966ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരിച്ചതിന് ശേഷം ഇത് ആദ്യമായാണ് കുടുംബത്തിന് പാര്‍ട്ടിയുടെ അധികാരം നഷ്ടമാകുന്നത്.

ആകെയുള്ള 55 ശിവസേന എംഎല്‍എമാരില്‍ 40 പേരുടെയും പിന്തുണ ഷിന്‍ഡെയ്ക്കാണ്. 18ല്‍ 13 എംപിമാരും ഷിന്‍ഡെ പക്ഷത്തിനൊപ്പമാണ്. എംഎല്‍എമാര്‍ക്ക് കിട്ടിയ വോട്ട് വിഹിതത്തിന്റെ കണക്കിലും ഉദ്ധവ് താക്കറെ പിന്നിലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

മാസങ്ങള്‍ നീണ്ട അധികാര തര്‍ക്കത്തില്‍ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഉത്തരവ് എത്തുന്നത്. കൂടുതല്‍ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ ലോക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനെന്ന് കമ്മീഷന്‍ വിലയിരുത്തി. ആകെയുള്ള 55 ശിവസേന എംഎല്‍എമാരില്‍ 40 പേരുടെയും പിന്തുണ ഷിന്‍ഡെയ്ക്കാണ്. 18ല്‍ 13 എംപിമാരും ഷിന്‍ഡെ പക്ഷത്തിനൊപ്പമാണ്. എംഎല്‍എമാര്‍ക്ക് കിട്ടിയ വോട്ട് വിഹിതത്തിന്റെ കണക്കിലും ഉദ്ധവ് താക്കറെ പിന്നിലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. കമ്മീഷന്‍ തീരുമാനം സത്യത്തിന്‌റെ വിജയമെന്നാണ് ഷിൻഡെയുടെ പ്രതികരണം.

തിരഞ്ഞെടുപ്പ്  കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്; ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും
ശിവസേനാ തർക്കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

സുപ്രീംകോടതിയില്‍ വിശ്വാസമുണ്ടെന്നും, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കരുതെന്നാണ് നിലപാടെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കമ്മീഷന്റെ നീക്കമെന്നും തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ഡഷഹിക്കൊപ്പം മുംബൈയും കൈയിലൊതുക്കാനാണ് ബിജെപി നീക്കമെന്നും ഇതിനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് കുറ്റപ്പെടുത്തൽ

logo
The Fourth
www.thefourthnews.in