സംവരണ തസ്തികയില്‍ ആളില്ലെങ്കില്‍ സീറ്റ് ജനറല്‍ വിഭാഗത്തിന് നല്‍കാം; കരട് നിര്‍ദേശവുമായി യുജിസി

സംവരണ തസ്തികയില്‍ ആളില്ലെങ്കില്‍ സീറ്റ് ജനറല്‍ വിഭാഗത്തിന് നല്‍കാം; കരട് നിര്‍ദേശവുമായി യുജിസി

ഇന്നുവരെയായിരുന്നു പൊതുജനാഭിപ്രായം അറിയിക്കാനുള്ള കാലാവധി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി/വർഗ, ഒബിസി ഉദ്യോഗാർത്ഥികൾക്കുള്ള സംവരണ അട്ടിമറികൾക്ക് വഴിയൊരുക്കുന്ന കരട് നിർദേശവുമായി യുജിസി. സംവരണ തസ്തികകളിൽ അർഹരായ ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഡിസംബർ 27നാണ് യുജിസി മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്നുവരെയാണ് പൊതുജനാഭിപ്രായം അറിയിക്കാനുള്ള കാലാവധി.

സാധാരണയായി, സംവരണ തസ്തികകൾ സംവരണമില്ലാത്ത വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് നല്‍കാനാകില്ല. എന്നാൽ ഗ്രൂപ്പ് എ തസ്തികകൾക്കായി, പൊതുതാത്പര്യം കണക്കിലെടുത്ത് ഒരു സർവകലാശാലയ്ക്ക് സംവരണം ഒഴിവാക്കാനുള്ള നിർദ്ദേശം തയാറാക്കാൻ കഴിയുമെന്ന് കരട് മാർഗനിർദ്ദേശങ്ങൾ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സംവരണ തസ്തികയില്‍ ആളില്ലെങ്കില്‍ സീറ്റ് ജനറല്‍ വിഭാഗത്തിന് നല്‍കാം; കരട് നിര്‍ദേശവുമായി യുജിസി
കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം: സംവരണം പാലിക്കാൻ എസ്‌സി-എസ്‌ടി കമ്മിഷന്‍ ഉത്തരവ്

“അങ്ങനെ ചെയ്യുന്നതിന്, പദവി, ശമ്പള സ്കെയിൽ, സേവനത്തിൻ്റെ പേര്, ഉത്തരവാദിത്തങ്ങൾ, ആവശ്യമായ യോഗ്യതകൾ, തസ്‌തിക നികത്താൻ നടത്തിയ ശ്രമങ്ങൾ, എന്തുകൊണ്ട് തസ്തികയിൽ സംവരണം തുടരാൻ അനുവദിക്കുന്നില്ല തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്” റിപ്പോർട്ട് പറയുന്നു. ഗ്രൂപ്പ് സി, ഡി തസ്തികകൾ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിന് തന്നെ സംവരണം ഒഴിവാക്കാവുന്നതാണ്. അതേസമയം ഗ്രൂപ്പ് എ തസ്തികകളിലേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനാണ് നിർദ്ദേശം സമർപ്പിക്കേണ്ടത്.

എല്ലാ കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, കേന്ദ്ര സർക്കാരിന് കീഴിലുള്ളതോ യുജിസിയുടെ സഹായം ലഭിക്കുന്നതോ ആയ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം മാർഗനിർദ്ദേശങ്ങൾ ബാധകമായിരിക്കും. പ്രൊമോഷൻ നയങ്ങളെയും ഉൾപ്പെടുത്തുന്നതാണ് നിർദേശം. സംവരണ വിഭാഗ തസ്തികകളിൽ കുറവുണ്ടായിട്ടുണ്ടെന്നും സ്ഥാപനങ്ങൾ രണ്ടാം തവണയും റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിച്ച് ഒഴിവുള്ള തസ്തികകൾ നികത്തണമെന്നും കരടിൽ ആവശ്യപ്പെടുന്നു.

സംവരണ തസ്തികയില്‍ ആളില്ലെങ്കില്‍ സീറ്റ് ജനറല്‍ വിഭാഗത്തിന് നല്‍കാം; കരട് നിര്‍ദേശവുമായി യുജിസി
രാജിവെക്കുമോ രാജിവെക്കാതെ തുടരുമോ? ഗവര്‍ണറെ കാണാന്‍ സമയം തേടി നിതീഷ് കുമാര്‍

സർവകലാശാലകളിലെ ഒഴിവുകളിലേക്ക് സംവരണം ഒഴിവാക്കുന്നതിന് ഇതാദ്യമായാണ് ഇത്തരമൊരു വ്യവസ്ഥ നിർദ്ദേശിക്കുന്നതെന്ന് തമിഴ്‌നാട് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളജസ് എസ്‌സി/എസ്ടി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് കെ കതിരവൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in