കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം: സംവരണം പാലിക്കാൻ എസ്‌സി-എസ്‌ടി 
 കമ്മിഷന്‍ ഉത്തരവ്

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം: സംവരണം പാലിക്കാൻ എസ്‌സി-എസ്‌ടി കമ്മിഷന്‍ ഉത്തരവ്

ഡോ. ടിഎസ് ശ്യാംകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ പരാതിയില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കാനുള്ള നടപടികള്‍ ഒരു മാസത്തിനകം സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം സംവരണം പാലിച്ച് നടത്താന്‍ കേരള സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ ഉത്തരവ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്താനുള്ള നടപടികള്‍ ഒരു മാസത്തിനകം സ്വീകരിക്കണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിർദേശം നൽകി.

സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിയമനപ്പട്ടികയിൽ പത്താമതായി ഉള്‍പ്പെട്ട ഡോ. ടിഎസ്‌ ശ്യാംകുമാര്‍ ഉൾപ്പെടെ മൂന്നു പേര്‍ നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്. മലയാളം വിഭാഗത്തിൽ അഞ്ചാമതായി ഉൾപ്പെട്ട ഡോ. താര എസ്, പന്ത്രണ്ടാമതായി ഉൾപ്പെട്ട ഡോ. സുരേഷ് പുത്തന്‍പറമ്പില്‍ എന്നിവരാണ് മറ്റ് പരാതിക്കാർ.

മൂന്നു പേരും ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്ന് സര്‍വകലാശാല നിയമനം നടത്തിയെങ്കിലും കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ പ്രകാരമുള്ള സാമുദായിക സംവരണം പാലിച്ചില്ലെന്നാണ് പരാതി. സംവരണം പ്രകാരം നിയമനം നടത്തുകയായിരുന്നെങ്കില്‍ മൂന്ന് പേര്‍ക്കും 4, 24, 32 ടേണുകളില്‍ നിയമനം ലഭിക്കുമായിരുന്നുവെന്നും നിയമപ്രകാരമുള്ള റൊട്ടേഷന്‍ പാലിക്കാതെ സംവരണം അട്ടിമറിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംവരണ വിഭാഗക്കാരിയായ ഡോ. അനുപമ സമാന വിഷയത്തില്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചതും അനുകൂല വിധിയുണ്ടായതും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം: സംവരണം പാലിക്കാൻ എസ്‌സി-എസ്‌ടി 
 കമ്മിഷന്‍ ഉത്തരവ്
'കേരളീയം' മലയാളത്തിന്റെ മഹോത്സവം; ലോകമലയാളികൾ ഭാഗമാകണമെന്ന് മുഖ്യമന്ത്രി

അനുപമ സംവരണ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ചിന്റെ വിധി അനുകൂലമാകുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സര്‍വകലാശാലയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ഇതുപ്രകാരം അനുപമക്ക് നിയമനം നല്‍കിയിട്ടും നിലവിലെ പരാതിക്കാര്‍ക്ക് നിയമനം നല്‍കാന്‍ സര്‍വകലാശാല തയ്യാറാകുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അനുപമയ്ക്ക് നിയമനം നല്‍കിയെന്ന് അറിയിച്ച സര്‍വകലാശാല, നിലവില്‍ നിയമിക്കപ്പെട്ടവരെ നിലനിര്‍ത്താനും ഇത്തരത്തില്‍ പുനക്രമീകരിക്കപ്പെടുമ്പോള്‍ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയാണെങ്കില്‍ അടുത്ത സെഷനില്‍ നികത്തിയാല്‍ മതിയെന്നും സുപ്രീം കോടതിയെ മുന്‍നിര്‍ത്തി വാദിച്ചു. ഹൈക്കോടതി വിധിക്കെതിരെ സര്‍വകലാശാല സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അധ്യാപക നിയമനത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം അവലംബിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം: സംവരണം പാലിക്കാൻ എസ്‌സി-എസ്‌ടി 
 കമ്മിഷന്‍ ഉത്തരവ്
കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി

എന്നാല്‍ നിലവിലെ നിയമനങ്ങള്‍ പുനപരിശോധിച്ച് കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ പ്രകാരം അപ്പോയ്ന്‍മെന്റ് ചാര്‍ട്ട് തയ്യാറാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് നിയമനം നല്‍കുവാനും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം ലഭിച്ചവരെ സൂപ്പര്‍ ന്യൂമറിയായി തുടരാന്‍ അനുവദിക്കാനുമാണ് കോടതിയുടെ നിര്‍ദേശമെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

ഈ വിധിപ്രകാരം ഹര്‍ജിക്കാര്‍ക്ക് കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ പ്രകാരം അപ്പോയ്‌മെന്റ് ചാര്‍ട്ട് പുനക്രമീകരിച്ച് അവരവരുടെ യോഗ്യതയനുസരിച്ച് ലഭിക്കേണ്ടിയിരുന്ന സംവരണ ക്രമം അുസരിച്ചുള്ള നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in