കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി

ഏഴ് മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഫ്രെബ്രുവരി 9നാണ് അവസാനമായി അദ്ദേഹം വാർത്താസമ്മേളനം നടത്തിയിരുന്നത്.

കോഴിക്കോട്ട് ജില്ലയില്‍ നിപ വൈറസ് ബാധ ആവര്‍ത്തിച്ചുവരുന്നതിന്റെ കാരണം കണ്ടെത്താന്‍ കേരളം പ്രത്യേകം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിപയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ ഇന്നു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ''നിപ ആവര്‍ത്തിച്ചു വരുന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2018-ലും 2019-ലും നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ കണ്ട സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധിച്ചിട്ടും വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. ഐസിഎംആറും ഇതിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ഇതിനു വേണ്ടി സംസ്ഥാനം പ്രത്യേക സീറോ സര്‍വൈലന്‍സ് പഠനം നടത്തും'' -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിപയെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ നിപ ഭീഷണ പൂർണമായി ഒഴിഞ്ഞു പോയെന്ന് പറയാനാകില്ലെന്നും രണ്ടാം തരംഗ സാധ്യതകൾ തളളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''രോ​ഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടില്ലെന്നുളളതാണ് ആശ്വാസം. വ്യാപനം തടയാനും രോ​ഗ ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പക്കാനും ഫലപ്രദമായ നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്'' -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദ​ഗ്ദ പാനലിന്റെ നിർദേശത്തോടെ കണ്ടെയൻമെന്റ് സോണിലെ കടകളുടെ പ്രവർത്തനം വൈകിട്ട് അഞ്ചു മണിയിൽ നിന്നും എട്ട് മണിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് 22-ാം തീയതിക്ക് ശേഷം തീരുമനിക്കുെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മുഴുവൻ ആരോ​ഗ്യ സംവിധാനവും നിപ നിയന്ത്രിക്കുന്നതിൽ ജാ​ഗ്രത പാലിച്ചിരുന്നുവെന്നും അതിനായി ശാസ്ത്രീയ മുൻ കരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി
നിപ: ആദ്യ സെറ്റ് വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, ഹൈ റിസ്ക് പട്ടികയിൽ രണ്ട് പേർക്ക് കൂടി ലക്ഷണങ്ങൾ

അതേസമയം, സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. 1286 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. ഇതിൽ 276 ഹൈറിസ്കിൽ ഉൾപ്പെട്ടവരാണ്. കൂടാതെ ഇവരിൽ 122 പേർ രോഗികളുടെ കുടുംബാംഗങ്ങളാണ്. 118 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 994 പേർ നിരീക്ഷണത്തിലാണ്. രോ​ഗലക്ഷണമുളള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതിൽ 267 പേരുടെ പരിശേധന ഫലമാണ് വന്നിട്ടുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ആറു പേരുടെ ഫലമാണ് പോസിറ്റീവായിട്ടുളളത്. അതേസമയം കോഴിക്കോട് മെഡിക്കഷ കോളേജിൽ 9 പേരാണ് ഐസലേഷനിലുളളത്.

കോഴിക്കോട്ട് എന്തുകൊണ്ട് വീണ്ടും നിപ? കേരളം സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി
നിപ: രോഗബാധയ്ക്ക് കാരണം മൂന്ന് തവണയും കണ്ടെത്തിയ അതേ വൈറസ് തന്നെയെന്ന് ആരോഗ്യമന്ത്രി

ജനങ്ങളെ ബോധവത്കരിക്കുന്നതിനും ആരോ​ഗ്യ പ്രവർത്തകർക്ക് സഹായം നൽകുന്നതിനും മാധ്യമങ്ങൾ കാണിക്കുന്ന ജാ​ഗ്രതയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിപയെക്കുറിച്ചുളള ഫീൽഡിൽ ചെന്നുളള റിപ്പോർട്ടിങ് സമയത്ത് മാധ്യമപ്രവർത്തകരും ജാ​ഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in