വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍ 2021
വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍ 2021

കോവിഡ് വാക്‌സിനേഷൻ ഡാറ്റ ചോർച്ച : കൊവിൻ മേധാവി മുതൽ കേന്ദ്ര നേതാക്കളുടെ വരെ സ്വകാര്യ വിവരങ്ങൾ ടെലഗ്രാമിൽ

കോവിഡ് വാക്‌സിനേഷൻ സമയത്ത് രജിസ്റ്റർ ചെയ്ത നമ്പർ നൽകിയാൽ ഏത് ഉന്നത സഥാനത്തിരിക്കുന്നവരുടെയും വിവരങ്ങൾ ടെലഗ്രാമിലൂടെ ആർക്കും സ്വന്തമാക്കാം

കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ വിവരങ്ങൾ ടെലഗ്രാമിലൂടെ ചോരുന്നുവെന്ന അത്യന്തം ഗൗരവമുള്ള വാർത്ത ദ ഫോർത്ത് പുറത്തുവിട്ടതിന് പിന്നാലെ ഞങ്ങൾ നടത്തിയ കൂടുതൽ പരിശോധനയിൽ വിവിധ മേഖലകളിലെ നിരവധി പ്രമുഖരും ഈ ഡാറ്റാ ചോർച്ചയ്ക്ക് വിധേയരായതായി കണ്ടെത്തി. കേന്ദ്ര നേതാക്കളുടെയും എംപിമാർക്കും പുറമേ കോവിൻ ഉന്നതാധികാര സമിതി ചെയർപേഴ്സൺ രാംസേവക് ശർമയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടുന്നു. കോവിഡ് വാക്‌സിനേഷൻ സമയത്ത് രജിസ്റ്റർ ചെയ്ത നമ്പർ നൽകിയാൽ ഏത് ഉന്നത സഥാനത്തിരിക്കുന്നവരുടെയും വിവരങ്ങൾ ടെലഗ്രാമിലൂടെ ആർക്കും സ്വന്തമാക്കാം. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവരുടെയും വിവരങ്ങൾ ഏത് ഭാഗത്തിരുന്നും ആധാർ നമ്പറോ മൊബൈൽ നമ്പറോ ഉണ്ടെങ്കിൽ ആർക്കും ലഭ്യമാകും. ഒരേ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ പേരുടെ വിവരങ്ങളും ഈ ഒറ്റ നമ്പർ ഉണ്ടെങ്കിൽ നമുക്ക് ലഭ്യമാണ്.

ബിജെപി എം പി മീനാക്ഷി ലേഖിയുടെ വിവരങ്ങളും ടെലഗ്രാം ചാനലിൽ നിന്ന് ലഭിക്കും. എല്ലാവരുടെയും വിവരങ്ങളിൽ എത്ര വാക്‌സിനുകൾ ഏതൊക്കെ ആശുപത്രിയിൽ നിന്ന് എടുത്തു എന്നത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിൻ ഉന്നതാധികാര സമിതി ചെയർപേഴ്സൺ രാംസേവക് ശർമയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ
കോവിൻ ഉന്നതാധികാര സമിതി ചെയർപേഴ്സൺ രാംസേവക് ശർമയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ ഒരു നമ്പറിൽ തന്നെ ലഭ്യമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ മൊബൈൽ നമ്പർ, പാസ്പോർട്ട് നമ്പർ, ആധാർ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങളും ടെലഗ്രാമിലൂടെ ചോർന്നിരിക്കുകയാണ്. ബിജെപി എം പി മീനാക്ഷി ലേഖിയുടെ വിവരങ്ങളും ടെലിഗ്രാം ചാനലിൽ നിന്ന് ലഭിക്കും. എത്ര വാക്‌സിനുകൾ ഏതൊക്കെ ആശുപത്രിയിൽ നിന്ന് എടുത്തു എന്നത് വരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്‍ 2021
വന്‍ സുരക്ഷാ വീഴ്ച; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാമിൽ

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ലിംഗം, ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവയാണ് ടെലഗ്രാമില്‍ സന്ദേശമായി ലഭിക്കുന്നത്. ഇന്ത്യക്കാരുടെ വിവിധ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് ടെലഗ്രാം ബോട്ട് അവകാശപ്പെടുന്നത്. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പോലും ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ടെലഗ്രാം ചാനലില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്.

അതിനാല്‍ തന്നെ വലിയ ഡാറ്റാ ചോര്‍ച്ചയാണ് നടന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ചാറ്റ് ബോട്ടിൽ ഒരാളുടെ മൊബൈൽ നമ്പറോ ആധാർ കാർഡ് നമ്പറോ അയച്ച് നൽകിയാൽ അവരുടെ പേര് ഫോൺനമ്പർ , തിരിച്ചറിയൽ കാർഡ് നമ്പർ, ജനന തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രങ്ങളിൽ വച്ച സ്വീകരിച്ചു എന്നിവയും അറിയാൻ സാധിക്കും.

ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് മുൻപ് വന്ന വാർത്തകളെല്ലാം കേന്ദ്രം നിഷേധിക്കുകയായിരുന്നു. എന്നാൽ രാജ്യവ്യാപകമായി നടന്നിരിക്കുന്ന വാക്സിൻ ഡാറ്റ ചോർച്ച തെളിവ് സഹിതം പുറത്തുവരുന്നത് ഇതാദ്യമാണ്. വാക്സീൻ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യവിവരങ്ങളും ഇത്തരത്തിൽ ചോരുന്നത് അത്യന്തം ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്. വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ഏതൊരു വ്യക്തിക്കും സംഘടനയ്ക്കും സ്വകാര്യ കമ്പനികൾക്കും വളരെ വേഗം കൈവശപ്പെടുത്താമെന്ന അവസ്ഥയിൽ ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രം സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

logo
The Fourth
www.thefourthnews.in