രാജ്യത്ത് കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ബിഹാറും ആന്ധ്രപ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

രാജ്യത്ത് കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ബിഹാറും ആന്ധ്രപ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഗെയിംസ് 24x7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

രാജ്യത്ത് കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്ത് ഉത്തർപ്രദേശാണെന്ന് റിപ്പോർട്ട്. ബിഹാറും ആന്ധ്രപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 2016നും 2022നും ഇടയിലുള്ള കണക്കുകളെ മുൻനിർത്തിയുള്ള പഠനത്തിൽ ഡൽഹിയിലും ക്രമാതീതമായി കുട്ടികളെ കടത്തുന്ന കേസുകൾ‌ വർധിക്കുന്നതായും വ്യക്തമാക്കുന്നു.  കോവിഡിന് മുൻപുള്ള കാലഘട്ടത്തിൽ നിന്ന് 68 ശതമാനം വർധനവാണ് ഡൽഹിയിലുണ്ടായത്.

രാജ്യത്ത് കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ബിഹാറും ആന്ധ്രപ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ഒടുവിൽ മന്ത്രിയെത്തി; ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച് വീണ ജോര്‍ജ്‌

ഗെയിംസ് 24x7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ലോക മനുഷ്യക്കടത്ത് വിരുദ്ധദിനത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

2016-22 കാലയളവിൽ 18 വയസ്സിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷപ്പെടുത്തിയ കുട്ടികളിൽ 80 ശതമാനവും 13-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്. 13 ശതമാനം പേർ ഒൻപത് മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരും 2 ശതമാനത്തിലധികം പേർ ഒൻപത് വയസ്സിന് താഴെയുള്ളവരുമാണ്.

ഉത്തര്‍പ്രദേശാണ് കുട്ടികളെ കടത്തുന്നതില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കോവിഡിന് മുന്‍പ് 2016-2019 ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 267 ആയിരുന്നു, എന്നാല്‍ കോവിഡിന് ശേഷമുള്ള കണക്കുകളില്‍ 2021-2022 വരെ ഇത് 1214 ആയി കുത്തനെ ഉയര്‍ന്നു. കര്‍ണാടകയില്‍ കേസുകള്‍ 6 ല്‍ നിന്ന് 110 ആയി ഉയര്‍ന്നു.

കുട്ടികളെ കടത്തുന്നതിൽ മുൻനിരയിലുള്ള ജില്ല ജയ്പൂർ സിറ്റിയാണ്. ജയ്പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. ഇത്തരത്തില്‍ കൊണ്ട് പോകുന്ന കുട്ടികളെ ബാലവേലയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

15.6 ശതമാനം കുട്ടികൾ ഹോട്ടലുകളിലും ദാബകളിലുമായി ജോലി ചെയ്യുന്നുണ്ട് . ഓട്ടോമൊബൈല്‍ ട്രൈന്‍സ്‌പോര്‍ട്ട് മേഖലകളില്‍ 13 ശതമാനവും വസ്ത്ര വ്യവസായ രംഗത്ത് 11.18 ശതമാനവും കുട്ടികളാണ് പണിയെടുക്കുന്നത്. അഞ്ചും എട്ടും വയസ്സുള്ള കുട്ടികള്‍ വരെ സൗന്ദര്യ വര്‍ധക വ്യവസായ മേഖലയില്‍ പണിയെടുക്കുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുട്ടികളെ കടത്തുന്നത് തടയുന്നതിന് സമഗ്രമായ മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്റെ ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു.

logo
The Fourth
www.thefourthnews.in