ജി20 ഉച്ചകോടി 2023: ജോ ബൈഡൻ എത്തി; മോദിയുമായി ഉടൻ കൂടിക്കാഴ്ച

ജി20 ഉച്ചകോടി 2023: ജോ ബൈഡൻ എത്തി; മോദിയുമായി ഉടൻ കൂടിക്കാഴ്ച

മൂന്നു വർഷത്തിനുശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്

ജി 20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. നാളെയും മറ്റന്നാളുമായി ഡല്‍ഹിയിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് ഡല്‍ഹിയില്‍ എത്തിയ ബൈഡന്‍ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ഔദ്യോഗിക വിരുന്നിലും ബൈഡന്‍ പങ്കെടുക്കും.

ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. ജെറ്റ് എൻജിൻ കരാർ, പ്രിഡേറ്റർ ഡ്രോൺ കരാർ, 5 ജി, 6 ജി സ്പെക്ട്രം, സിവിൽ ന്യൂക്ലിയർ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയായേക്കുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ അറിയിച്ചു. മൂന്നു വർഷത്തിനുശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്ന് വൈകുന്നേരം 7 മണിക്കാണ് എയർഫോഴ്സ് വൺ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടത്.

ജി20 ഉച്ചകോടി 2023: ജോ ബൈഡൻ എത്തി; മോദിയുമായി ഉടൻ കൂടിക്കാഴ്ച
ജി20 ഉച്ചകോടിക്ക് ഒരുങ്ങി രാജ്യം; ലോകനേതാക്കൾ ഡൽഹിയിൽ

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രധാന റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ജെയ്ക് സള്ളിവൻ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. ചർച്ച നടക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നാണ് സള്ളിവന്റെ പ്രതികരണം. അതേസമയം, ‘ഇന്ത്യയിൽനിന്ന് അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റെയിൽ പദ്ധതി നടപ്പാക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എണ്ണ ഉൽപാദക രാജ്യങ്ങൾ തമ്മിൽ കൂടുതൽ ധാരണ ഉണ്ടാക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തെ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും സള്ളിവൻ കൂട്ടിച്ചേർത്തു.

ജി20 ഉച്ചകോടി 2023: ജോ ബൈഡൻ എത്തി; മോദിയുമായി ഉടൻ കൂടിക്കാഴ്ച
രണ്ടാമത്തെ കോവിഡ് പരിശോധനാഫലവും നെഗറ്റീവ്; ബൈഡൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നതിൽ ഉറപ്പ്

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ മോദി–ബൈഡൻ കൂടിക്കാഴ്ചയ്ക്കു നയതന്ത്രപരമായി വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി മോദി നേരത്തെ ബംഗ്ലാദേശ്, മൗറീഷ്യസ് കൗൺസിലർമാരായ ഷെയ്ഖ് ഹസീന, പ്രവിന്ദ് കുമാർ ജുഗ്നാഥ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, നൈജീരിയൻ പ്രസിഡന്റ് ബോല അഹ്മദ് തിനുബു, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിദ് കുമാർ ജുഗ്നാഥ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ് എന്നിവർ ഡൽഹിയിലെത്തിയിട്ടുണ്ട്.

ജി20 ഉച്ചകോടി 2023: ജോ ബൈഡൻ എത്തി; മോദിയുമായി ഉടൻ കൂടിക്കാഴ്ച
ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?

ഡൽഹിയിൽ രാജ്യതലവന്മാരും പ്രതിനിധിസംഘവും താമസിക്കുന്ന 25 ഹോട്ടലുകളുടെ പരിസരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൈഡനും മറ്റ് അമേരിക്കന്‍ പ്രതിനിധികള്‍ക്കും ഐടിസി മൗര്യ ഷെരാട്ടണ്‍ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊവിഡ് പരിശോധന നെഗറ്റീവായതിന് ശേഷമാണ് ബൈഡന്‍ ഇന്ത്യയിലെത്തുന്നത്. ബൈഡന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏകദേശം 400 മുറികളാണ് ഈ ഹോട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in