കടയുടമ ദളിതന്‍; റേഷന്‍ ബഹിഷ്‌കരിച്ച് ഗ്രാമവാസികള്‍; അയല്‍ഗ്രാമത്തിലെ റേഷന്‍കട അനുവദിച്ച് കൊടുത്ത് കളക്ടര്‍

കടയുടമ ദളിതന്‍; റേഷന്‍ ബഹിഷ്‌കരിച്ച് ഗ്രാമവാസികള്‍; അയല്‍ഗ്രാമത്തിലെ റേഷന്‍കട അനുവദിച്ച് കൊടുത്ത് കളക്ടര്‍

ഗുജറാത്തിലെ ഉന്നതവിഭാഗമായ താക്കൂർ സമുദായത്തില്‍ പെട്ടവരാണ് കനോസൻ ഗ്രാമത്തിലെ ഭൂരിഭാഗം റേഷൻ കാർഡ് ഉടമകളും

ഗുജറാത്തിൽ ദളിത് വിഭാഗത്തിൽ പെട്ടയാൾ നടത്തുന്ന റേഷൻ കട ബഹിഷ്ക്കരിച്ച ഗ്രാമവാസികള്‍ക്ക് അയല്‍ ഗ്രാമത്തിലെ കട അനുവദിച്ച് ജില്ലാ കളക്ടർ. ഗുജറാത്തിലെ പതാന്‍ ജില്ലയിലെ കനോസന്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഒന്നര വർഷം മുമ്പ് ഗ്രാമവാസികൾ ദളിത് വിഭാഗത്തിൽപ്പെട്ട കാന്തി പർമാർ നടത്തുന്ന റേഷന്‍ കടയില്‍ നിന്ന് പ്രതിമാസ റേഷൻ വാങ്ങുന്നത് നിർത്തിയതിനെ തുടർന്നാണ് കളക്ടറുടെ ഇടപെടല്‍. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങേണ്ടെന്ന് അറിയിച്ച പതാന്‍ ജില്ലാ കളക്ടർ അയൽ ഗ്രാമമായ എഡ്‌ലയിലെ മറ്റൊരു കട നിർദേശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കനോസനിലെ 436 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ ജില്ലാ കളക്ടർ അരവിന്ദ് വിജയൻ, സെപ്റ്റംബർ 12 ന് എഡ്‌ലയിലെ റേഷന്‍ കടയിലേക്ക് മാറ്റി ഉത്തരവിറക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലെ ഉന്നതവിഭാഗമായ താക്കൂർ സമുദായത്തില്‍ പെട്ടവരാണ് കനോസൻ ഗ്രാമത്തിലെ ഭൂരിഭാഗം റേഷൻ കാർഡ് ഉടമകളും. കാന്തിയുടെ കടയില്‍ നിന്ന് റേഷന്‍ വാങ്ങുന്നത് അവസാനിപ്പിച്ചെന്നും അയൽ ഗ്രാമങ്ങളായ എഡ്ല, വാഗ്ദോഡ്, നയ്ത ഗ്രാമങ്ങളിലെ കടകളിൽ നിന്ന് റേഷൻ വാങ്ങുകയാണെന്നുമുള്ള കനോസൻ നിവാസികളുടെ നിവേദനം കളക്ടറുടെ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്

ഗുജറാത്തിലെ സമ്രാസ് ഗ്രാമങ്ങളിലൊന്നാണ് കനോസൻ. സംസ്ഥാന സർക്കാരിന്റെ സമ്രാസ് പദ്ധതി പ്രകാരം, ഗ്രാമവാസികൾ അവരുടെ വാർഡ് അംഗങ്ങളെയും സർപഞ്ചിനെയും സമവായത്തോടെ തിരഞ്ഞെടുക്കുന്നു. അത്തരം ഗ്രാമങ്ങൾക്ക് സർക്കാരിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഗുജറാത്തിലെ ഉന്നതവിഭാഗമായ താക്കൂർ സമുദായത്തില്‍ പെട്ടവരാണ് കനോസൻ ഗ്രാമത്തിലെ ഭൂരിഭാഗം റേഷൻ കാർഡ് ഉടമകളും.

പട്ടികജാതി- പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരം കള്ളക്കേസുകൾ ചുമത്തുമെന്ന് കാന്തി ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് താക്കൂർമാർ കാന്തിയുടെ കട ബഹിഷ്ക്കരിച്ചത്. കാന്തിയുടെ കടയില്‍ നിന്ന് റേഷന്‍ വാങ്ങുന്നത് അവസാനിപ്പിച്ചെന്നും അയൽ ഗ്രാമങ്ങളായ എഡ്ല, വാഗ്ദോഡ്, നയ്ത ഗ്രാമങ്ങളിലെ കടകളിൽ നിന്ന് റേഷൻ വാങ്ങുകയാണെന്നുമുള്ള കനോസൻ നിവാസികളുടെ നിവേദനം കളക്ടറുടെ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. ധാന്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും കോവിഡ് -19 പകർച്ചവ്യാധി സമയത്ത് സർക്കാർ നിശ്ചയിച്ച ശരിയായ അളവിൽ റേഷൻ വിതരണം ചെയ്യുന്നില്ലെന്നും അതിക്രമ നിയമപ്രകാരം കേസെടുക്കുമെന്ന് കാന്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ഗ്രാമത്തിൽ ദളിതർക്കെതിരെ അതിക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനും മറ്റ് ചിലരും താക്കൂർമാർക്കെതിരെ അഞ്ചോ ആറോ പരാതികൾ നൽകിയിട്ടുണ്ടെന്നും കാന്തി പറഞ്ഞു

കനോസന്‍ നിവാസികളുടെ യോഗം വിളിച്ചുചേർത്തത്തിൽ, 300 ഓളം റേഷൻ കാർഡ് ഉടമകൾ കാന്തിയുടെ കടയില്‍ നിന്ന് റേഷൻ വാങ്ങാന്‍ വിമുഖത പ്രകടിപ്പിക്കുകയും മറ്റൊരു ഗ്രാമത്തിൽ നിന്ന് റേഷൻ വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, യഥാക്രമം 37 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് റേഷൻ വിതരണം കുത്തനെ ഇടിഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച കാന്തിയുടെ മൊഴിയും ഉത്തരവിൽ രേഖപ്പെടുത്തി.

"ഏകദേശം രണ്ട് മൂന്ന് വർഷം മുമ്പ്, ഗ്രാമത്തിലെ താക്കൂർ നേതാക്കളിൽ ഒരാൾ കടയിൽ നിന്ന് റേഷൻ വാങ്ങാൻ വന്നു. അദ്ദേഹത്തിന്റെ കാർഡിന് അർഹതയില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിന് റേഷൻ നിഷേധിച്ചു. അതിനുശേഷം, അദ്ദേഹവും സമുദായത്തിലെ മറ്റ് നേതാക്കളും എനിക്കെതിരെ പ്രചാരണം നടത്തി. അവരുടെ സമുദായത്തിലെ മറ്റ് അംഗങ്ങളെ എന്റെ കട ബഹിഷ്കരിക്കാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു." കാന്തി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 30 വർഷമായി താനീ കട നടത്തുന്നുണ്ടെന്നും അതിക്രമ നിയമപ്രകാരം അവർക്കെതിരെ തെറ്റായ പരാതികൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ബഹിഷ്കരണത്തെ ന്യായീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കടയുടമ ദളിതന്‍; റേഷന്‍ ബഹിഷ്‌കരിച്ച് ഗ്രാമവാസികള്‍; അയല്‍ഗ്രാമത്തിലെ റേഷന്‍കട അനുവദിച്ച് കൊടുത്ത് കളക്ടര്‍
നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

ഗ്രാമത്തിൽ ദളിതർക്കെതിരെ അതിക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനും മറ്റ് ചിലരും താക്കൂർമാർക്കെതിരെ അഞ്ചോ ആറോ പരാതികൾ നൽകിയിട്ടുണ്ടെന്നും കാന്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, വർഷങ്ങൾക്ക് മുൻപ്, പതാനിലെ പാർക്കിൽ വച്ച് താൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും തത്‌ഫലമായി ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ മകൻ നാല് താക്കൂർമാർക്കെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇവരെ അറസ്റ്റ് ചെയുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ഈ വിഷയം ഊന്നിയാണ് കള്ളക്കേസിൽ കുടുക്കുമെന്ന് അവർ പറയുന്നതെന്നും കാന്തി വ്യക്തമാക്കി. റേഷൻ വിതരണം കൃത്യമായി നടക്കുന്നില്ലെന്ന് കനോസന്‍ നിവാസികൾക്ക് പരാതിയുണ്ടായിരുന്നതായി കനോസന്‍ പ്രസിഡന്റ് രഘു താക്കൂർ വ്യക്തമാക്കി. ഇതിനാലാണ് റേഷൻ വിതരണം മറ്റ് കടകളിലേക്ക് മാറ്റിയതെന്നുമാണ് വില്ലജ് ആധികൃതരുടെ വാദം.

logo
The Fourth
www.thefourthnews.in