പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി റേഷൻ വിതരണ അഴിമതിക്കേസിൽ

പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി റേഷൻ വിതരണ അഴിമതിക്കേസിൽ

വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് മല്ലികിനെ കൊൽക്കത്ത സാൾട്ട് ലേക്കിലെ വസതിയിൽനിന്ന് ഇഡി കസ്റ്റഡയിലെടുത്തത്

പശ്ചിമ ബംഗാൾ വനം മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്ർഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. മല്ലികിന്റെ വസതിയിൽ നടത്തിയ റെയ്‌ഡുകൾക്ക് പിന്നാലെയാണ് അറസ്റ്റ്.

ഭക്ഷ്യമന്ത്രിയായിരിക്കെ റേഷൻ വിതരണത്തിൽ അഴിമതി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. അതേസമയം താൻ ഗൂഢാലോചനയ്ക്ക് ഇരയായതാണെന്ന് മല്ലിക് പ്രതികരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 3.23 ഓടെയാണ് മല്ലികിനെ കൊൽക്കത്ത സാൾട്ട് ലേക്കിലെ വസതിയിൽനിന്ന് ഇഡി കസ്റ്റഡയിലെടുക്കുന്നത്. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 'താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് മാത്രമാണ് പറയാനുള്ളത്' കസ്റ്റഡിയിലെടുക്കുന്നതിനിടെ മല്ലിക് പറഞ്ഞു.

മന്ത്രിയുടേതെന്ന് കരുതുന്ന സാൾട്ട് ലേക്കിലെ രണ്ടു ഫ്ലാറ്റുകളിലും നോർത്ത് 24 പർഗാനസിലെ അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാവിലെ ആറരയോെട ഇഡി പരിശോധന നടത്തിയത്. അടുത്തിടെ ഇതേ കേസിൽ അറസ്റ്റിലായ വ്യവസായി ബാകിബുർ റഹ്മാനുമായുള്ള മല്ലികിന്റെ ബന്ധമാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്.

പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി റേഷൻ വിതരണ അഴിമതിക്കേസിൽ
തിരഞ്ഞെടുപ്പിന് ഒരു മാസം, രാജസ്ഥാനിൽ കളത്തിലിറങ്ങി ഇ ഡി; കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടിൽ റെയ്ഡ്, ഗെലോട്ടിന്റെ മകന് സമൻസ്

കൈഖലിയിലെ ഫ്‌ളാറ്റിൽ നടത്തിയ 53 മണിക്കൂറിലേറെ നീണ്ട റെയ്ഡിന് ശേഷമായിരുന്നു കഴിഞ്ഞയാഴ്ച ബാകിബുർ റഹ്മാനെ ഇ ഡി അറസ്റ്റ് ചെയ്തത്. സ്റ്റാമ്പ് പതിപ്പിച്ച നൂറിലധികം സർക്കാർ രേഖകൾ ഇയാളുടെ ഫ്ലാറ്റിൽനിന്ന് കണ്ടെത്തിയതായി ഇ ഡി വൃത്തങ്ങൾ അറിയിച്ചിരുന്നു. അരി മിൽ വ്യവസായത്തിന് പുറമെ നിരവധി ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ബാറുകളുടെയും ഉടമയാണ് റഹ്മാൻ.

പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി റേഷൻ വിതരണ അഴിമതിക്കേസിൽ
ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

കേന്ദ്ര ഏജൻസികൾ നടത്തുന്ന പരിശോധനകളെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചിരുന്നു. പാർട്ടി നേതാക്കളെയും മന്ത്രിമാരെയും പീഡിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു. കേന്ദ്ര ഏജൻസികൾ തൃണമൂൽ നേതാക്കളുടെ വീട് കൊള്ളയടിക്കുകയാണ്. എന്തുകൊണ്ട് ഒരു ബിജെപി നേതാവിന്റെ വീട് പോലും റെയ്ഡ് ചെയ്യുന്നില്ലെന്നും മമത ചോദിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസാരയുടെയും സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുഡ്‌ലയുടെയും വസതികളിൽ ഇ ഡി ഇന്നലെ പരിശോധന നടന്നിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിന് സമന്‍സ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in