റിപ്പബ്ലിക്ക് ദിനം എന്തുകൊണ്ട് ജനുവരി 26ന്? ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരാൻ  ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നില്‍?

റിപ്പബ്ലിക്ക് ദിനം എന്തുകൊണ്ട് ജനുവരി 26ന്? ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരാൻ ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നില്‍?

സ്വതന്ത്ര ഭാരതത്തെ അതിന്റെ പൂർണതയിൽ നമ്മൾ അവതരിപ്പിച്ച ദിവസത്തെ കൂടിയാണ് റിപ്പബ്ലിക്ക് ദിനം ഓർമപ്പെടുത്തുന്നത്.

ഇന്ത്യ 75-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ കെട്ടുറപ്പ് തകരാതെ കാക്കുന്ന ഭരണഘടന കൂടി ഓർമിക്കപ്പെടേണ്ട ദിവസമാണിത്. രാജ്യത്തിന്റെ പരമോന്നത ഗ്രന്ഥമായ ഭരണഘടന നിലവിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഭാരതത്തെ അതിന്റെ പൂർണതയിൽ നമ്മൾ അവതരിപ്പിച്ച ദിവസത്തെ കൂടിയാണ് റിപ്പബ്ലിക്ക് ദിനം ഓർമപ്പെടുത്തുന്നത്.

ഭരണഘടന നിലവിൽ വന്ന ദിവസമാണിത് എന്ന് പറയുമ്പോൾ, ഭരണഘടനയുടെ കരട് അസ്സംബ്ലി അംഗീകരിക്കുന്നത് 1949 നവംബർ 26നാണ്. നമ്മൾ ഭരണഘടനാ ദിനമായി ആഘോഷിക്കുന്നതും നവംബർ 26 ആണ്. എന്നാൽ ഈ ഭരണഘടന പ്രാബല്യത്തിൽ വരുന്നത് 1950 ജനുവരി 26നാണ്. നേരത്തേ അംഗീകരിക്കപ്പെട്ട ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരാൻ എന്തിന് തൊട്ടടുത്ത വർഷം ജനുവരി 26 വരെ കാത്തിരുന്നു എന്നതാണ് ഉയരാൻ സാധ്യതയുള്ള ഒരു സംശയം.

റിപ്പബ്ലിക്ക് ദിനം എന്തുകൊണ്ട് ജനുവരി 26ന്? ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരാൻ  ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നില്‍?
നിയമങ്ങള്‍ അച്ചടിച്ചു വെച്ച ഒരു ലിഖിതം മാത്രമല്ല ഭരണഘടന; പ്രതിജ്ഞ ചെയ്യാം നമ്മുടെ റിപ്പബ്ലിക്കിനെ വീണ്ടെടുക്കാൻ

നിയമപരമായി പ്രാബല്യത്തിൽ വരുത്താൻ തിരഞ്ഞെടുത്ത ദിവസത്തിന് മറ്റൊരു ചരിത്രപ്രധാന്യം കൂടെയുണ്ട്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമാണ് ജനുവരി 26 എന്നതുകൊണ്ടാണ് റിപ്പബ്ലിക് ദിനമായി ആ ദിവസം തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷുകാർ വച്ചു നീട്ടിയ അർധസ്വാതന്ത്ര്യത്തിന് എതിരെയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കാനും തീരുമാനിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള വിത്തുപാകി എന്നതാണ് ഈ പ്രമേയത്തിന്റെ ചരിത്രപ്രാധാന്യം.

ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. 7,600 ഓളം നിർദേശങ്ങൾ വന്നതിൽ നിന്ന് ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കിയിരുന്നു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ ആണ് പ്രസിദ്ധീകരിച്ചത്. 1949 നവംബർ 26ന് ഭരണഘടനാ അസംബ്ലിയുടെ അവസാന സെഷനിലാണ് ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുന്നത്. 284 അംഗങ്ങൾ ഒപ്പുവച്ച ഇന്ത്യൻ ഭരണഘടന അങ്ങനെ 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു. ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ചാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. 395 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.

1946 ജൂലൈയിലാണ് ഭരണഘടനാസഭ എന്ന ആശയം നിലവിൽ വരുന്നത്. 1946 ഡിസംബർ 6ന് ഭരണഘടനാ അസംബ്ലി നിലവിൽ വന്നു. വിവിധ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന നിയമ നിർമാണസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് സ്ത്രീകൾ ഉൾപ്പെടെ 389 പേരടങ്ങുന്നതായിരുന്നു സഭ. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു. മൂന്ന് വര്‍ഷത്തെ ശ്രമഫലമായാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയ്യാറാക്കിയത്.

1947 നവംബര്‍ 4ന് ഭരണഘടനയുടെ ആദ്യ രൂപം ഭരണഘടനാ അസംബ്ലിയിൽ സമര്‍പ്പിച്ചു. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂർത്തിയാക്കിയത്. ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ശേഷം 395 ആര്‍ട്ടിക്കിളുകളും എട്ട് ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. 1949 നവംബർ 26ന് കരട് ഭരണഘടനയ്ക്ക് ഭരണഘടനാ സമിതി അംഗീകാരം നൽകി, രണ്ട് മാസം കഴിഞ്ഞ്, 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. ഭരണഘടനാ നിര്‍മാണസഭ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് ഭരണഘടന അംഗീകരിച്ച് ഒപ്പ് വച്ചതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി.

റിപ്പബ്ലിക്ക് ദിനം എന്തുകൊണ്ട് ജനുവരി 26ന്? ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരാൻ  ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നില്‍?
റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോ പ്രദർശനം: 'എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് മികച്ചവ തിരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ജനകീയ തിരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്ന്, സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും, വ്യക്തി സ്വാതന്ത്ര്യം ഫ്രാന്‍സില്‍ നിന്നും, മൗലികാവകാശങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും, ഭരണഘടനാ ഭേദഗതി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരഞ്ഞെടുത്തു.

logo
The Fourth
www.thefourthnews.in