പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?

പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?

നെഹ്‌റുവിയൻ രാഷ്ട്രീയവും അംബേദ്കറൈറ്റ് രാഷ്ട്രീയവും സമന്വയിപ്പിച്ചുകൊണ്ട് വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറയുമായാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മുന്നോട്ടുപോകുന്നത്‌

2024-ല്‍ നടക്കാനൊരുങ്ങുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സഖ്യത്തിനെതിരേ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പോര്‍മുഖത്ത് സൈന്യാധിപനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉണ്ടാകുമോ? 'ഇന്ത്യ' സഖ്യത്തിന്റെ നാലാമത് യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നു വന്നിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ പേരാണ്. തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് പേര് നിർദേശിച്ചത്. ആം ആദ്മി അടക്കമുള്ള 12 കക്ഷികൾ തീരുമാനത്തെ പിന്താങ്ങിയതായാണ് റിപ്പോർട്ടുകൾ. പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനൊരുങ്ങുന്ന 'ഇന്ത്യ' പാളയത്തിൽ ഉണ്ടായിട്ടുള്ള ഒരു സുപ്രധാന പുരോഗതിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഖാർഗെ ഒരു മികച്ച തിരഞ്ഞെടുപ്പാണെന്ന് പലയിടത്ത് നിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്ത് കൊണ്ടാണത് ?

പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി? പേര് നിര്‍ദേശിച്ച് മമത

ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയാണ്‌ കോൺഗ്രസ്. 150 ഓളം സീറ്റുകളിൽ കോൺഗ്രസാണ് ബിജെപിക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. അതിനാൽ മുഴുവൻ സഖ്യത്തിന്റെയും സാധ്യതകൾ കോൺഗ്രസിനെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും വലിയ പാർട്ടിയുടെ നേതാവ് അതിന്റെ പ്രധാനമന്ത്രി മുഖമായാൽ മാത്രമേ സഖ്യത്തെ ചേർത്ത് നിർത്താൻ സാധിക്കുകയുള്ളു. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഖാർഗെ അതിന് അനുയോജ്യനായ ആളാണ്. അല്ലെങ്കിൽ എച്ച്‌ഡി ദേവഗൗഡയും ഐകെ ഗുജ്‌റാളും നയിച്ച ഐക്യമുന്നണി പോലെ അസ്ഥിരമായ സഖ്യമായി ഇന്ത്യ മുന്നണി മാറും.

ശരദ് പവാർ ഒഴികെയുള്ള സഖ്യത്തിലെ മറ്റേതൊരു നേതാവിനേക്കാൾ സ്വീകാര്യനാണ് ഖാർഗെ എന്നതും പ്രധാനമാണ്. കോൺഗ്രസിതര പാർട്ടികളുടെ വീക്ഷണത്തിൽ കോൺഗ്രസിനുള്ളിൽ നിന്ന് ഏറ്റവും സ്വീകാര്യനായ മുഖം കൂടിയാണ് അദ്ദേഹം. കോൺഗ്രസിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് രാഹുൽ ഗാന്ധി എന്നതിൽ സംശയമില്ല. എന്നാൽ ഇന്ത്യ സഖ്യകക്ഷികൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ സ്വീകാര്യത എത്രത്തോളമാണെന്നത് ചോദ്യമാണ്. രാഹുൽ പദവി ഏറ്റെടുക്കുന്നത് കെജ്‌രിവാളും മമതയും അടക്കമുള്ള നേതാക്കളെ ചൊടിപ്പിക്കും. എന്നാൽ ഖാർഗെയുടെ കീഴിൽ അണിനിരക്കാൻ എല്ലാവരും തയാറാണെങ്കിൽ സഖ്യത്തിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യൻ ഖാർഗെ തന്നെയാകും.

പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?
എൽഗർ പരിഷത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

ഖാർഗെയുടെ പശ്ചാത്തലമാണ് മറ്റൊരു അനുകൂല ഘടകം. കർണാടകയിലെ ബിദറിലെ ഒരു ദളിത് കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഏഴ് വയസുള്ളപ്പോൾ അമ്മയെയും സഹോദരിയെയും റസാക്കർമാർ തീകൊളുത്തി കൊന്നു. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നും ട്രേഡ് യൂണിയൻ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം ഒമ്പത് തവണ എംഎൽഎയായും രണ്ട് തവണ എംപിയായും സംസ്ഥാന-കേന്ദ്ര മന്ത്രിയായും ഉയർന്നു വന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ അധ്യക്ഷൻ ആണ് അദ്ദേഹമിപ്പോൾ. അംബേദ്കറൈറ്റ് സംഘടനകൾക്കിടയിലും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അദ്ദേഹം പ്രധാനമന്ത്രിയായാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ആ പദവിയിലെത്തുന്ന ആദ്യത്തെ ദലിതനാകും.

മാതൃഭാഷയായ കന്നഡ കൂടാതെ ഹിന്ദി, ഉറുദു, മറാത്തി, തെലുങ്ക് എന്നീ ഭാഷകളും നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ആളാണ് മല്ലികാർജുൻ ഖാർഗെ. അതും ഖാർഗെയെ സംബന്ധിച്ചിടത്തോളം ഉപയോഗപ്പെടുത്താവുന്ന ഘടകമാണ്. പൊതുതിരഞ്ഞെടുപ്പിലെ ഒരു നിർണായക സംസ്ഥാനമായ കർണാടകയിലെ അദ്ദേത്തിന്റെ സ്വാധീനവും എടുത്തു പറയാവുന്നതാണ്. ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരൻ കൂടിയാണ് അദ്ദേഹം. നേരത്തെ കോൺഗ്രസ് അധ്യക്ഷ പദവി വഹിച്ചിരുന്ന ഗാന്ധി കുടുംബത്തെ നേരിട്ട് സമീപിക്കാൻ കഴിയില്ലെന്ന് വലിയ ആക്ഷേപമുണ്ടായിരുന്നു. ആ പ്രതിച്ഛായ മാറ്റുകയാണ് ഇപ്പോൾ മല്ലികാർജുൻ ഖാർഗെ.

പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?
കൂടുതല്‍പേര്‍ 'കടക്കുപുറത്ത് '; പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍, ഇന്നു പുറത്താക്കിയത് 49 എംപിമാരെ

നെഹ്‌റുവിയൻ രാഷ്ട്രീയവും അംബേദ്കറൈറ്റ് രാഷ്ട്രീയവും സമന്വയിപ്പിച്ചുകൊണ്ട് വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറയുമായാണ് ഖാർഗെ നിലനിൽക്കുന്നത്. ശരിയായ ആശയവിനിമയത്തിലൂടെ ബിജെപിയുടെ ഹിന്ദുത്വത്തിനെതിരായ നല്ലൊരു ആയുധമായി ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും.

ഖാർഗെയുടെ പോരായ്മകൾ എന്തൊക്കെയാണ് ?

ഹിന്ദി ഹൃദയഭൂമിയിലെ സ്വാധീനക്കുറവാണ് ഖാർഗെയുടെ പ്രധാന പോരായ്മ. ഖാർഗെക്ക് ഹിന്ദിയിൽ പ്രാവീണ്യമുണ്ടെങ്കിലും ഹിന്ദി ഹൃദയഭൂമിയിൽ അദ്ദേഹം അറിയപ്പെടുന്നില്ല. ഇത് വ്യാപകമായ ഇടപെടലിലൂടെ പരിഹരിക്കേണ്ടതാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലൊന്നിൽ നിന്ന് ഒരു ഉപപ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതും ഒരു ബദൽ മാർഗമാവും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിന് യോജിച്ച തിരഞ്ഞെടുപ്പാണ്. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വലിയ ജനസംഖ്യ ഉള്ള ഒബിസി കുർമി സമുദായത്തിൽ പെട്ടയാളാണ് അദ്ദേഹം. ഇത് കോൺഗ്രസും മറ്റ് ഇന്ത്യൻ ഘടകകക്ഷികളും തമ്മിലുള്ള ധാരണകളെ കൂടുതൽ സന്തുലിതമാക്കാനും സഹായിക്കും.

പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?
'ഗ്യാൻവാപിയിൽ ആരാധനാലയ നിയമം ബാധകമാകില്ല'; നിർണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി, ഹർജി തള്ളി

81 കാരനായ ഖാർഗെക്ക് ആദ്യ വോട്ടർമാർക്കും യുവാക്കൾക്കും ഇടയിലേക്ക് എത്തിപ്പെടാൻ എത്രത്തോളം സാധിക്കും എന്നതും ചോദ്യമാണ്.ഇന്ത്യയിലെ യുവാക്കളുമായി ഇടപഴകാൻ കോൺഗ്രസിനു സാധിക്കുന്നില്ല എന്ന ബിജെപിയുടെ ആരോപണത്തെ ഇത് ശക്തിപ്പെടുത്തും. സഖ്യത്തിലെ യുവനേതാക്കളെ വലിയ പ്രാധാന്യത്തോടെ പ്രചാരണ പരിപാടികളിൽ പങ്കെടുപ്പിച്ച് ദേശീയ ടീമിന്റെ ഭാഗമാക്കുക എന്നത് ഒരു മാർഗമാണ്. എന്നിരുന്നാലും നിലവിൽ സഖ്യത്തിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നാണ് ഖാർഗെയുടെ മറുപടി. ഇന്ത്യയുടെ മുഖമാകാൻ അദ്ദേഹം തയ്യാറാകുമോ എന്നത് കണ്ടുതന്നെ അറിയേണ്ടി വരും.

logo
The Fourth
www.thefourthnews.in