തെളിവുണ്ടെന്ന് പോലീസ് പറഞ്ഞിട്ടും മോദി എന്തിന് ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു?;
വിമർശനവുമായി കോൺഗ്രസ്

തെളിവുണ്ടെന്ന് പോലീസ് പറഞ്ഞിട്ടും മോദി എന്തിന് ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു?; വിമർശനവുമായി കോൺഗ്രസ്

അവസരം കിട്ടിയപ്പോഴൊക്കെ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അവഹേളിക്കാൻ ബ്രിജ് ഭൂഷൺ ശ്രമിച്ചിട്ടുണ്ടെന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ

"മോദി എന്തുകൊണ്ട് ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു?" ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ബിജെപി എംപിയും മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ തെളിവുകൾ ഉണ്ടെന്ന് ഡൽഹി പോലീസ് പരസ്യമായി കോടതിയിൽ പറഞ്ഞിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രി നടപടിയെടുക്കാതെ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

ഗുരുതരമായ ലൈംഗിക പീഡന പരാതി നിലനിൽക്കുമ്പോഴും ബിജെപി ബ്രിജ്‌ഭൂഷണിനൊപ്പമാണെന്ന വിമർശനമാണ് കോൺഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ബിജെപി, ബ്രിജ് ഭൂഷണിനെതിരെ തെളിവുണ്ടെന്ന് ഡൽഹി പോലീസ് തന്നെ കോടതിയിൽ പറയുന്ന സാഹചര്യത്തിൽ നടപടി എടുക്കാതിരിക്കുന്നതുകൊണ്ടെന്ന എന്ന ചോദ്യം പ്രസക്തമാണ്- കോൺഗ്രസ് ട്വീറ്റ് ചെയ്തു.

തെളിവുണ്ടെന്ന് പോലീസ് പറഞ്ഞിട്ടും മോദി എന്തിന് ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു?;
വിമർശനവുമായി കോൺഗ്രസ്
ഗുസ്തി വിവാദം; മേല്‍നോട്ട സമിതിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍

ഡൽഹി റോസ് അവന്യൂ കോടതി ശനിയാഴ്ച്ച കേസ് പരിഗണിച്ചപ്പോഴാണ് ബ്രിജ് ഭൂഷണെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നത്. അവസരം കിട്ടിയപ്പോഴൊക്കെ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അവഹേളിക്കാൻ ബ്രിജ് ഭൂഷൺ ശ്രമിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസിന് വേണ്ടി ഹാജരായ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളെല്ലാം ദുരുദ്ദേശപരവും മനപ്പൂർവ്വവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുസ്തി താരങ്ങളുടെ പരാതിയിൽ പോലീസ് ചാർജ് ഷീറ്റ് സമർപ്പിക്കുന്നതുപോലും ലോക മെഡലുകൾ നേടിയ ഗുസ്തി താരങ്ങൾ ദിവസങ്ങളോളം സമരം നടത്തിയതിനൊടുവിലാണ്. ലൈംഗികപീഡനം, ലൈംഗിക ഉദ്ദേശത്തോടെയുള്ള പിന്തുടരൽ ഉൾപ്പെടെ നിരവധി വകുപ്പുകളാണ് മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 20നാണ് ബ്രിജ് ഭൂഷണും ഗുസ്തി ഫെഡറേഷൻ അഡിഷണൽ സെക്രട്ടറി വിനോദ് തോമറും അഡിഷൻ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിൽ നിന്നും ജാമ്യം നേടിയത്.

logo
The Fourth
www.thefourthnews.in