ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?

ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?

സമ്മർദം ലഘൂകരിക്കാൻ ഒരു ഇടവേള എന്ന നിലയിലാണ് പലരും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പതിവാക്കുന്നത്

ഇന്ന് ലോക പുകയില വിരുദ്ധദിനം. വിവിധ രൂപത്തിലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മനുഷ്യരില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവത്കരിക്കുക ലക്ഷ്യമിട്ടാണ് മെയ് 31 പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യത്ത് പ്രായ പൂര്‍ത്തിയായവരില്‍ 27 ശതമാനവും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

പുകയില ഉപയോഗം മൂലം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിന് മുന്നറിയിപ്പുകളും ബോധവത്കരണവും ഉള്‍പ്പെടെ വലിയ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ പുകയില ഉപയോഗത്തിന്റെ നിയന്ത്രണം എന്നത് വളരെ വിദൂരമായ സ്വപനമാണ്. പുകയില ഉപഭോഗവും പുകയില മൂലമുള്ള രോഗങ്ങളും വളരെ ഉയര്‍ന്ന നിലയിലാണെങ്കിലും ഇതിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നില്ല. എന്തുകൊണ്ടാണത് ?

ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?
സിദ്ധാർഥന്റെ മരണം: മുഴുവന്‍ പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

എന്ത്കൊണ്ട് പുകയില ?

പുകയില ഉപഭോഗം പലരെയും പല തരത്തിൽ ബാധിക്കുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തു ഒരു ഉത്തേജകവും ഉറക്കം ഇല്ലാതാക്കാൻ സഹായിക്കുന്നതുമാണ്. പുകയില ഉപഭോഗം വിശപ്പ് ഇല്ലാതാക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. നിക്കോട്ടിന്റെ ഈ ഫലങ്ങൾ ആണ് പുകയില ഉപഭോഗം ഉപേക്ഷിക്കുന്നതിൽ നിന്ന് പലരെയും പിൻവലിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളും മറ്റു ജീവിത പ്രശ്നങ്ങളും മൂലം ഉയർന്ന സമ്മർദം അനുഭവിക്കുന്നവർ സമ്മർദം ലഘൂകരിക്കാൻ പുകയിലയുടെ സഹായം തേടുന്നു.

രാത്രികളിൽ ഉറങ്ങാതിരിന്ന് ജോലി ചെയ്യേണ്ടി വരുമ്പോഴും ആളുകൾ പുകയില ഉപയോഗിക്കുന്നു. അഞ്ച് രൂപയോ അതിൽ കൂടുതലോ മാത്രമാണ് പുകയില ഉത്പന്നങ്ങളുടെ വില എന്നതും നിരവധി പേർ തങ്ങളുടെ വിശ്രമ മാര്‍ഗമായി സിഗരറ്റിന്റെ കാണുന്നു. ഡോക്ടർമാർക്കിടയിലും പുകവലി സാധാരണമാണെന്നും ശ്രദ്ധേയമാണ്.

ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?
പ്രജ്വലിന്റെ ഗാഡ്ജറ്റുകൾ നിർണായകം; തെളിവ് നശിപ്പിച്ചതായി സംശയം

എന്താണ് കാരണം ?

പുകയില ഉപഭോഗത്തെക്കുറിച്ച് ബോധവൽക്കരണമില്ലായ്മയും പുകയില കർഷകരും ഈ അവസ്ഥക്ക് കാരണക്കാരാണെന്ന് ചിലർ പറയുന്നു. രാജ്യത്ത് പുകയില കൃഷി നിർത്തിയാൽ പിന്നെ പുകയില വാങ്ങാൻ ലഭിക്കില്ല. യഥാർഥത്തിൽ പുകയില കർഷകർക്ക് പല തെറ്റായ വിവരങ്ങൾ ഉള്ളതും ഒരു പ്രശ്നമാണ്.

2015-ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ഫാർമേഴ്‌സ് അസോസിയേഷൻ (FAIFA) ആണ് പുകയില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെറ്റായ വിവര പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്ന് പല വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ തീവ്രമായ പുകയില നിയന്ത്രണ ചട്ടങ്ങളാൽ ഉപജീവനത്തിന് ഭീഷണിയായ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പുകയില കർഷകരെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫെഡറേഷൻ അവകാശപ്പെടുന്നത്.

സർക്കാരിന്റെ പിന്തുണയും പുകയില കർഷകർക്ക് ഉണ്ട്. 2004-ൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിആർഐ) നടത്തിയ ഒരു പഠനത്തിൽ എഫ്സിവി (ഫ്ലൂ-ക്യൂർഡ് വിർജീനിയ) പുകയിലയെക്കാൾ സാമ്പത്തികമായി ലാഭകരമായ ഒരു വിളയും ഇല്ലെന്ന് അവകാശപ്പെടുന്നു. എന്നാൽ മറ്റു പഠനങ്ങൾ പ്രകാരം പുകയിലയെക്കാൾ സാമ്പത്തികമായി ലാഭകരമായ ധാരാളം വിളയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?
കർണാടക സർക്കാരിനെ മറിച്ചിടാൻ കേരളത്തിൽ ദുർമന്ത്രവാദം! വെളിപ്പെടുത്തലുമായി ഡി കെ ശിവകുമാർ

കർഷകർക്ക് മറ്റൊരു വിളയും വളർത്താൻ കഴിയാത്ത നാമമാത്രമായ മണ്ണിലാണ് പുകയില കൃഷി ചെയ്യുന്നതെന്ന് ഫാർമേഴ്‌സ് അസോസിയേഷൻ പറയുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, പുകയില മണ്ണിലെ പോഷകങ്ങളെ അതിവേഗം ഇല്ലാതാക്കുന്നു. അതിനാൽ, കൃഷിക്ക് ഉയർന്ന അളവിൽ വളങ്ങൾ ആവശ്യമാണ്. രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മണ്ണിൻ്റെ ഗുണനിലവാരത്തെ കൂടുതൽ ബാധിക്കുകയും കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ രാസവളങ്ങൾ പരിസ്ഥിതിക്ക് മാത്രമല്ല, കർഷകൻ്റെ ആരോഗ്യത്തിനും ഹാനികരമാണ്.

മറ്റ് വിളകളെ അപേക്ഷിച്ച് കൂടുതൽ കർഷകർ പുകയില കൃഷിക്കായി വിള വായ്പ എടുക്കുന്നുണ്ടെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. പുകയില വ്യാപാരികളിൽ നിന്ന് ഇത്തരത്തില്‍ പണം കൈപ്പറ്റുന്നതും പുകയില കൃഷി തുടരാന്‍ കര്‍ഷകര്‍ നിർബന്ധിതരാകുന്നു. അതിനാൽ , വിനാശകരമായ പുകയില കൃഷിക്ക് സാമ്പത്തികമായി ലാഭകരമായ ബദലുകൾ ഉണ്ടായിട്ടും, എന്തുകൊണ്ടാണ് ഇപ്പോഴും സർക്കാർ അതിനെ പിന്തുണയ്ക്കുന്നത് എന്ന് ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍, ക്ഷേത്രദർശനം നടത്തി, വിവേകാനന്ദപ്പാറയില്‍ ധ്യാനം തുടങ്ങി

യഥാർത്ഥത്തിൽ ഇന്ത്യയ്ക്ക് ഏറ്റവും കർശനമായ പുകയില നിയന്ത്രണ സംരംഭങ്ങളുണ്ട്. (പ്രോഹിബിഷൻ ഓഫ് അഡ്വർടൈസ്‌മെൻ്റ് ആൻഡ് റെഗുലേഷൻ ഓഫ് ട്രേഡ് ആൻഡ് കൊമേഴ്‌സ്, പ്രൊഡക്ഷൻ, സപ്ലൈ, ഡിസ്ട്രിബ്യൂഷൻ) നിയമം (COTPA) 2003, ദേശീയ പുകയില നിയന്ത്രണ പരിപാടി (NTCP), ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം (PECA) 2019 തുടങ്ങിയ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും നിയന്തിക്കുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് ഉണ്ട്.

പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ചട്ടക്കൂട് കൺവെൻഷനിൽ (എഫ്‌സിടിസി) ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ നികുതി നയങ്ങളിലെ ആലസ്യം കാരണം പുകയിലയുടെ വില കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കൂടുതൽ താങ്ങാവുന്നതായി മാറി.

കൂടാതെ സെലിബ്രിറ്റികൾ പുകയില പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത് വൻ തോതിൽ ആളുകളെ സാധീനിക്കുന്നു. സിനിമാതാരങ്ങൾ തങ്ങളുടെ സിനിമകളിലൂടെ പുകയിലയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയുടെ സെലിബ്രിറ്റി ആരാധന സംസ്കാരത്തെ ചൂഷണം ചെയ്യുന്നത് പോലെയാണ്. സിനിമകളിൽ പുകയില ഉപയോഗം കാണുന്നത് കൗമാരക്കാരിലെ പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെലിബ്രിറ്റികൾ പുകയില പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത് വൻ തോതിൽ ആളുകളെ സാധീനിക്കുന്നു. സിനിമാതാരങ്ങൾ തങ്ങളുടെ സിനിമകളിലൂടെ പുകയിലയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയുടെ സെലിബ്രിറ്റി ആരാധന സംസ്കാരത്തെ ചൂഷണം ചെയ്യുന്നത് പോലെയാണ്

ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഒരു ഇവൻ്റായ ഇന്ത്യൻ പ്രീമിയർ ലീഗിലെ പരസ്യങ്ങൾ പിടിച്ചെടുക്കാൻ പാൻ മസാല കമ്പനികൾ അവരുടെ വാർഷിക ബജറ്റിൻ്റെ 60 ശതമാനത്തോളം ചെലവഴിക്കുന്നതിൽ അതിശയിക്കാനില്ല. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കായിക ഇനവുമായും താരങ്ങളുമായും ഒരേസമയം പരസ്യങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നു.

പുകയില ഉപയോഗത്തിൻ്റെ ഫലമായുണ്ടാകുന്ന രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ചെലവ് കുടുംബങ്ങളെ തലമുറകളായുള്ള ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്. അതിനാൽ പുകയില നിയന്ത്രണത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 2017-18 ൽ പുകയില സംബന്ധമായ രോഗങ്ങളും മരണങ്ങളും കാരണം രാജ്യത്തിനുണ്ടായത് 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ്. ഇതിന്റെ ഒരു ഭാഗം മാത്രമാണ് രാജ്യത്തെ പുകയില വിൽപനയിൽ നിന്നുള്ള സാമ്പത്തിക നേട്ടം. അതിനാൽ പുകയില നിയന്ത്രണ സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് അടിയന്തിരമായി ആവശ്യമാണ്.

സെലിബ്രിറ്റികൾ തങ്ങളുടെ ആരാധകരോടുള്ള ധാർമിക ഉത്തരവാദിത്തം തിരിച്ചറിയുകയും വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരെ ചൂഷണം ചെയ്യാതിരിക്കുകയും വേണം. അവസാനമായി, പുകയില കൃഷിയുടെ കെണിയിൽ നിന്ന് സഹകർഷകരെ കരകയറ്റാനും പുകയില കർഷകർക്കും പുകയില വ്യവസായത്തിൽ ജോലിചെയ്യുന്ന മറ്റുള്ളവർക്കും ഉപജീവനമാർഗത്തിനും ബദൽ വിളകൾക്കായുള്ള ഗവേഷണത്തിനും നിക്ഷേപം നടത്തുന്നതിനും ഗവൺമെൻ്റ് ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നതിന് കർഷക യൂണിയനുകൾ ഒന്നിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in