ഡൽഹി നിയമഭേദഗതി: ജഗൻ മോഹൻ  ബിജെപിക്കൊപ്പം തന്നെ, പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഡൽഹി നിയമഭേദഗതി: ജഗൻ മോഹൻ ബിജെപിക്കൊപ്പം തന്നെ, പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

പ്രമേയത്തിലും ജഗന്റെ പാർട്ടി ബിജെപിക്കൊപ്പമായിരിക്കും. ഉപരിസഭയിൽ ഒൻപത് അംഗങ്ങളും അധോസഭയിൽ 22 അംഗങ്ങളുമുള്ള പാർട്ടിയാണ് വൈ എസ് ആർ കോൺഗ്രസ്

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേലുള്ള സർക്കാരിന്റെ അധികാരങ്ങൾ എടുത്തുമാറ്റുന്ന വിവാദ ഭേദഗതിയിൽ വൈഎസ്ആർ കോൺഗ്രസ് കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന് പാർട്ടിനേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്‌ഡി.

പ്രതിപക്ഷമായ 'ഇന്ത്യ' സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്റെ കാര്യത്തിലും ജഗന്റെ പാർട്ടി ബിജെപിക്കൊപ്പമായിരിക്കും. ലോക്സഭയിൽ ഇരുപത്തിരണ്ടും രാജ്യസഭയിൽ ഒൻപതും അംഗങ്ങളാണ് വൈ എസ് ആർ കോൺഗ്രസിനുള്ളത്.

വൈഎസ്ആർ കോൺഗ്രസ് പിന്തുണ ഉറപ്പായതോടെ രാജ്യസഭയിലും ബിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിയും

''ഡൽഹി ഭേദഗതി, സർക്കാരിനെതിരായ അവിശ്വാസപ്രമേയം എന്നീ വിഷയങ്ങളിലും സർക്കാരിന് അനുകൂലമായി ഞങ്ങൾ വോട്ട് ചെയ്യും,'' ജഗൻ മോഹൻ റെഡ്‌ഡി പറഞ്ഞു. വൈ എസ് ആർ കോൺഗ്രസിന്റെ പിൻബലം ഉറപ്പായതോടെ രാജ്യസഭയിലും വളരെ എളുപ്പത്തിൽ ബിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. അതേസമയം മണിപ്പൂരിലെ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് മറുപടി പറയിക്കുകയാണ് അവിശ്വാസപ്രമേയത്തിന് പിന്നിലുള്ള ലക്ഷ്യമെന്നതിനാൽ ജഗന്റെ തീരുമാനം അക്കാര്യത്തിൽ പ്രതികൂലമാകില്ല.

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിയമനം പോലുള്ള അധികാരങ്ങളുടെ നിയന്ത്രങ്ങൾ ലെഫ്റ്റനന്റ് ഗവർണരിൽ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതി. മറിച്ചുള്ള സുപ്രീംകോടതി മറികടക്കാൻ വേണ്ടിയായിരുന്നു കേന്ദ്ര സർക്കാർ ഭേദഗതി ബിൽ കൊണ്ടുവന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും പ്രതിപക്ഷ പാർട്ടികളുടെ ഐക്യവും രൂപപ്പെട്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം പ്രതിപക്ഷ കക്ഷികളുടെ കൂടെ ചേരാതെ നിന്ന ഭാരതീയ രാഷ്ട്ര സമിതി (ബി ആർ എസ്), വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികളിലായിരുന്നു ബിജെപിയുടെ പ്രതീക്ഷ. രാജ്യസഭയിൽ ഒൻപത് വീതം എംപിമാരുള്ള പാർട്ടികളാണ് ഇരുവർക്കുമുള്ളത്.

ഡൽഹി നിയമഭേദഗതി: ജഗൻ മോഹൻ  ബിജെപിക്കൊപ്പം തന്നെ, പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
'മോദിയുടെ മറുപടി പ്രതിപക്ഷത്തെ ദുർബലപ്പെടുത്തും'; അവിശ്വാസപ്രമേയത്തിന് പിന്തുണയില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോണ്‍ഗ്രസും

ഡൽഹി സർക്കാർ എക്‌സിക്യൂട്ടീവ് നടപടി എടുക്കും മുൻപ് ലെഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടുന്നത് നിർബന്ധമാക്കിയ 2021 ലെ ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ബിൽ പാസാക്കുന്നതിലും സർക്കാരിന് അനുകൂലമായ നിലപാടായിരുന്നു വൈഎസ്ആറിന്. അന്ന് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ഓരോ അംഗങ്ങൾ വീതമുള്ള ബിഎസ്പി, തെലുഗുദേശം പാർട്ടി ജനതാദൾ (എസ്) എന്നിവർ സർക്കാരിനനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in