ഫുഡ് ഡെലിവറിക്കൊരു ഗുഡ് ഐഡിയ; സ്വന്തമായി ഡ്രോൺ നിർമ്മിച്ച് യുവാവ്

ഫുഡ് ഡെലിവറിക്കൊരു ഗുഡ് ഐഡിയ; സ്വന്തമായി ഡ്രോൺ നിർമ്മിച്ച് യുവാവ്

ഡ്രോൺ നിർമ്മിച്ച വീഡിയോ ഉൾപ്പെടെ യുവാവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തക്കസമയത്ത് ഡെലിവറി ചെയ്യുക, ഒരു ഡെലിവറി ബോയിയുടെ ഏറ്റവും വലിയ വെല്ലുവിളി ഇതാണ്. ഗതാഗതക്കുരുക്കാണ് ഇതില്‍ ഏറ്റവും പ്രധാനം. ഗതാഗതക്കുരുക്കിൽ കിടന്ന് മണിക്കൂറുകൾ നഷ്ടമാകുന്നത് ഒഴിവാക്കാന്‍ സ്വന്തമായി നിര്‍മിച്ച ഡ്രോണിന്റെ സഹായം തേടിയിരിക്കുകയാണ് സോഹൻ റായ് എന്ന സൊമാറ്റോ ബോയ്.

ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി നടത്തുന്നത് കുറെ കാലമായി കേട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ഇന്ത്യയിൽ ഇത് പ്രാവർത്തികമാക്കി കണ്ടിട്ടില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു സോഹൻ വീഡിയോ പങ്കു വച്ചത്. ഡ്രോൺ നിർമ്മിച്ച വീഡിയോ ഉൾപ്പെടെ യുവാവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

"ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി നടത്തുന്നത് നമ്മൾ കുറെ കാലമായി കേൾക്കുന്നതാണ്. പക്ഷെ ഇതുവരെ ഇന്ത്യയിൽ ഇത് പ്രാവർത്തികമാക്കി കണ്ടിട്ടില്ല. ഡ്രോണുകളെ കുറിച്ചുള്ള കാര്യങ്ങളിൽ എനിക്ക് വളരെയധികം താല്പര്യമുള്ളതിനാൽ ആവശ്യക്കാർക്ക് പിസ എത്തിക്കാനുള്ള ഒരു പൈലറ്റില്ലാ ഡ്രോൺ നിർമ്മിക്കാൻ ഞാൻ തീരുമാനിച്ചു. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് അതിന്റെ പരീക്ഷണ പറക്കൽ നടത്തിയതും", ഡ്രോൺ വീഡിയോ പങ്കു വച്ച് സോഹൻ വ്യക്തമാക്കി.

ഫുഡ് ഡെലിവറിക്കൊരു ഗുഡ് ഐഡിയ; സ്വന്തമായി ഡ്രോൺ നിർമ്മിച്ച് യുവാവ്
കലാ സംവിധാനത്തിൽ തനിക്ക് ഇഷ്ടപ്പെട്ടത് 19-ാം നൂറ്റാണ്ടെന്ന് ഗൗതം ഘോഷ്; അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് പറയാനാകില്ല

സൊമാറ്റോ ഡെലിവറി ഏജന്റായി ജോലി ചെയ്തപ്പോൾ മണിക്കൂറുകളാണ് ട്രാഫിക്ക് കാരണം സോഹന് നഷ്ടമായത്. ഇതിനെ തുടർന്ന് സ്വന്തമായി ഡ്രോൺ നിർമ്മിച്ച സോഹൻ പിന്നീടുള്ള എല്ലാ ഫുഡ് ഡെലിവറികളും ഡ്രോൺ വഴിയാണ് നൽകിയത്.

ദശലക്ഷക്കണക്കിനാളുകളാണ് സോഹൻ നിർമ്മിച്ച ഡ്രോണിന്റെ ദൃശ്യങ്ങൾ കണ്ടത്. സംഭവം ഗംഭീരമാണെന്ന് അഭിനന്ദിച്ച് നിരവധിയാളുകൾ വീഡിയോയ്ക്ക് താഴെ അഭിപ്രായവുമായി എത്തി.

logo
The Fourth
www.thefourthnews.in