അഞ്ചു വര്‍ഷം സിദ്ധരാമ തന്നെയോ മുഖ്യമന്ത്രി? നേതൃമാറ്റം തള്ളി കര്‍ണാടക മുഖ്യമന്ത്രി

അഞ്ചു വര്‍ഷം സിദ്ധരാമ തന്നെയോ മുഖ്യമന്ത്രി? നേതൃമാറ്റം തള്ളി കര്‍ണാടക മുഖ്യമന്ത്രി

സിദ്ധരാമയ്യയുടെ പ്രസ്താവന നേതൃമാറ്റത്തെ കുറിച്ചുളള പരസ്യ പ്രസ്താവന ഹൈക്കമാന്‍ഡ് വിലക്കിയതിന് പിന്നാലെ

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നേതൃ മാറ്റം ഉണ്ടാകുമോ? സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും ഇടയില്‍ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന അധികാരം പങ്കിടല്‍ ഫോര്‍മുല പാലിക്കപ്പെടില്ലേ ? അങ്ങനെയൊരു അധികാരം പങ്കിടല്‍ ഉണ്ടാകാനിടയില്ലെന്നു അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

'കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കും. ഇപ്പോള്‍ ഞാനാണ് മുഖ്യമന്ത്രി. അഞ്ചു വര്‍ഷവും ഞാന്‍ തന്നെ തുടരും. ഒരു മാറ്റവും ഇല്ല ' നേതൃമാറ്റം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെ പ്രതികരണം.

നേതൃമാറ്റത്തെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ വിലക്കി കൊണ്ടുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം മറി കടന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

അഞ്ചു വര്‍ഷം സിദ്ധരാമ തന്നെയോ മുഖ്യമന്ത്രി? നേതൃമാറ്റം തള്ളി കര്‍ണാടക മുഖ്യമന്ത്രി
ഉൾപാർട്ടി പോരിൽ ഉലഞ്ഞു കർണാടക ബിജെപി, ആറുമാസമായിട്ടും പ്രതിപക്ഷ നേതാവില്ല; ശൈത്യകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് എംഎൽഎമാർ

ഹൈക്കമാന്‍ഡ് വ്യക്തമാക്കിയില്ലെങ്കിലും രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി കസേര കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് കൈമാറുമെന്നായിരുന്നു പരക്കെ ഉണ്ടായിരുന്ന അഭ്യൂഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഡികെ ശിവകുമാര്‍ അനുയായികള്‍ നേതൃ മാറ്റത്തിനായി മുറവിളി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശിവകുമാര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡികെ മുന്നോട്ടുവച്ച ഒത്തു തീര്‍പ്പു ഫോര്‍മുല അംഗീകരിച്ചായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇരുവര്‍ക്കുമിടയിലെ മുഖ്യമന്ത്രി കസേര തര്‍ക്കം പരിഹരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഇരു നേതാക്കളെയും രമ്യതയില്‍ കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

' എനിക്ക് ഒന്നും പറയാനില്ല. പാര്‍ട്ടിയെ അനുസരിക്കുക അതാണ് എന്റെ മുന്നിലുള്ള വഴി' സിദ്ധരാമയ്യയുടെ പ്രസ്താവനയോട് ഡികെ ശിവകുമാര്‍ പ്രതികരണം ചുരുക്കം വാചകങ്ങളില്‍ അവസാനിപ്പിച്ചു. എന്നാല്‍ ഡികെ അനുയായികളായ നേതാക്കള്‍ സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഒളിഞ്ഞും തെളിഞ്ഞും അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട് .

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഇരു നേതാക്കളെയും രമ്യതയില്‍ കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ 20 എണ്ണമെങ്കിലും നേടിത്തരണമെന്നു ഹൈക്കമാന്‍ഡ് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാംകൊണ്ടും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ നിലവിലുള്ളത്. ബിജെപി - ജെഡിഎസ് ബാന്ധവം പാര്‍ട്ടിക്ക് നേട്ടമാകും.

അഞ്ചു വര്‍ഷം സിദ്ധരാമ തന്നെയോ മുഖ്യമന്ത്രി? നേതൃമാറ്റം തള്ളി കര്‍ണാടക മുഖ്യമന്ത്രി
ദേശീയ പാർട്ടികളിലേക്ക് പണം ഒഴുകുന്നു; 66 ശതമാനം തുകയ്ക്കും സ്രോതസില്ല

നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടം കൊയ്യാമെന്നാണ് ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നത് .

logo
The Fourth
www.thefourthnews.in