Kerala Budget 2023| ഇന്ത്യയുടെ ഫെഡറല്‍ നയം സംരക്ഷിക്കും;  
സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല നയം

Kerala Budget 2023| ഇന്ത്യയുടെ ഫെഡറല്‍ നയം സംരക്ഷിക്കും; സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല നയം

നികുതി- നികുതിയേതര വരുമാനങ്ങൾ പരമാവധി വർധിപ്പിക്കും

സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല പദ്ധതി നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നികുതി - നികുയേതര വരുമാനം കൂട്ടുക, കേന്ദ്രത്തിന്റെ ധനകാര്യ ഇടപെടലിനെ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കുക, തസ്തികകള്‍ പുനര്‍ വിന്യസിക്കുക എന്നിവയാണ് അതിനായി നടപ്പിലാക്കുക.

Kerala Budget 2023| ഇന്ത്യയുടെ ഫെഡറല്‍ നയം സംരക്ഷിക്കും;  
സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല നയം
LIVE: വിലക്കയറ്റം നേരിടാന്‍ 200 കോടി, വിപണി ഇടപെടല്‍ സജീവമാക്കും

ഇന്ത്യൻ ഭരണഘടയുടെ ഫെഡറൽ മൂല്യങ്ങളെ തകർക്കുന്നതും സംസ്ഥാനങ്ങളുടെ ധനകാര്യ ഇടങ്ങൾ വെട്ടിച്ചുരുക്കുന്ന കേന്ദ്ര നടപടിക്കെതിരെ യോജിച്ച ചെറുത്തുനിൽപ്പ് സംഘടിപ്പിക്കും. ഇതിലേക്ക് വിവിധ സംസ്ഥാന സർക്കാരുകളെ ഉൾപ്പെടുത്തും. നികുതി- നികുതിയേതര വരുമാനങ്ങൾ പരമാവധി വർധിപ്പിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനവും ആളോഹരി വരുമാനവും വര്ധിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ പൂർണമായി പ്രതിഭലിക്കുന്നില്ല. നികുതി അധികാരങ്ങൾ പരിമിതമായതാണ് ഇതിന് കാരണം. നികുതി വരുമാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജി എസ് ടി വകുപ്പിനെ സമഗ്രമായി പുനസംഘടിപ്പിച്ചു. നികുതി വകുപ്പിനെ ശാസ്ത്രീയമായി സംഘടിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Kerala Budget 2023| ഇന്ത്യയുടെ ഫെഡറല്‍ നയം സംരക്ഷിക്കും;  
സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല നയം
വിപണി ഇടപെടല്‍ സജീവമാക്കും; വിലക്കയറ്റത്തെ നേരിടാന്‍ 2000 കോടി

കേന്ദ്രം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി കടക്കാൻ സംസ്ഥാനത്തിന് ആകില്ല. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ പരിമിതമാണ്. ഇത് പ്രതിപക്ഷവും മനസിലാക്കി വേണം മുന്നോട് പോകാൻ. വായ്പയോടുള്ള സമീപനത്തിൽ മാറ്റമില്ല. രാജ്യത്തെ ജനങ്ങൾ മിച്ചം പിടിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന പണത്തിൽ നിന്ന് കിട്ടാകടം വരുത്തുന്ന കോർപ്പറേറ്റുകൾക്ക് മാത്രമേ നൽകാവൂ എന്ന അഭിപ്രായമില്ല. കൂടുതൽ വായ്പയെടുത്ത് കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരുകൾക്ക് ആകണമെന്ന തന്നെയാണ് അഭിപ്രായം . പക്ഷെ യാഥാസ്ഥിക നിലപാടിൽ ഉറച്ചു നില്കുന്നു. കേന്ദ്രത്തിന്റെ ന്യനഗൽ കേരളത്തിന്റെ ബദൽ സംസ്ഥാന മാതൃകയ്ക്ക് ഭീഷണിയാണ്. എന്നാൽ അതുകൊണ്ട് മാത്രം കേരളത്തെ കൈയൊഴിഞ്ഞാൻ കേരളാ സർക്കാർ തയ്യാറല്ല.

logo
The Fourth
www.thefourthnews.in