നിപയില്‍ ആശ്വാസം; 30 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി

നിപയില്‍ ആശ്വാസം; 30 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാൻ നിർദേശം

നിപ ബാധ സംശയിച്ച 30 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച കൂടി അവധി തുടരും. എന്നാൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

നിപ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്രസംഘം കുറ്റ്യാടിയിലെത്തി. വൈറസ് ബാധയേറ്റ് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടില്‍ സംഘം സന്ദര്‍ശിച്ചു. മരിച്ചയാളുടെ ബന്ധു വീടുകളിലും രോഗബാധിതന്‍ പോയിരിക്കാന്‍ സാധ്യതയുള്ള പറമ്പുകളും സംഘം സന്ദര്‍ശിച്ചു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായാണ് കേന്ദ്രസംഘം പരിശോധന നടത്തുന്നത്.

നിപയില്‍ ആശ്വാസം; 30 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി
നിപ പ്രതിരോധ പ്രവർത്തനം ശക്തം; കേന്ദ്രസംഘം കുറ്റ്യാടിയിൽ

സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 950 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 234 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയിലെ 287 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

logo
The Fourth
www.thefourthnews.in