വിനായകനെ പോലീസ് പിടിച്ചുതള്ളിയോ? സി സി ടിവി പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷ്ണർ

വിനായകനെ പോലീസ് പിടിച്ചുതള്ളിയോ? സി സി ടിവി പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷ്ണർ

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്

നടൻ വിനായകനും പോലീസും തമ്മിലുണ്ടായ വാക്കേറ്റത്തിൽ മോശമായി പെരുമാറിയത് ആരാണെന്നറിയാൻ സ്റ്റേഷനിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ. വിനായകനെതിരെ കേസ് എടുത്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളെ തുടർന്നാണ് നടപടി.

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്ന വിനായകനെ പോലീസ് നെഞ്ചിൽ പിടിച്ച് തള്ളിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത് ഇക്കാര്യം പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ പറഞ്ഞു. വിനയകനും പോലീസും മോശമായി പെരുമാറിയിട്ടുണ്ടോയെന്നും പരിശോധിക്കും.

വിനായകനെ പോലീസ് പിടിച്ചുതള്ളിയോ? സി സി ടിവി പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷ്ണർ
കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ മൊഴി തിരുത്തിയെന്ന കേസ് ഗുരുതരമെന്ന് ഹൈക്കോടതി, നടപടി തുടരാം

നേരത്തെ മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ സംഭവത്തിൽ വിനായകനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള പരാതിയുടെ പേരിൽ പോലീസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെയായിരുന്നു സംഭവങ്ങൾ.

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിനയകനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പോലീസ് പ്രതിരോധത്തിലായത്.

വിനായകനെ പോലീസ് പിടിച്ചുതള്ളിയോ? സി സി ടിവി പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷ്ണർ
യൂട്യൂബർമാരെ പൂട്ടാനൊരുങ്ങുന്ന സിനിമാക്കാർക്ക് അബൂബക്കറെ ഓർമയുണ്ടോ?

വിനായകനോട് പോലീസ് തട്ടിക്കയറുകയും പിടിച്ചുതള്ളുകയുമായിരുന്നുവെന്നും ഇതിന് മറുപടിയായി വിനായകൻ ഉറച്ച ശബ്ദത്തിൽ ചോദ്യങ്ങൾ ഉയർത്തുകയായിരുന്നുവെന്നും അല്ലാതെ മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടിയത്. വിനായകനെ പോലീസുകാർ നീ എന്ന് വിളിക്കുന്നതിനെതിരെയും സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശമുയർന്നു.

തന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥയോട് ഐഡി കാർഡ് കാണിക്കാൻ പറഞ്ഞതാണെന്ന് വിശദീകരിക്കുന്ന വിനായകനോട് 'ഐഡി കാർഡ് കാണിക്കാൻ നീ ആരാ' എന്ന് ചോദിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

logo
The Fourth
www.thefourthnews.in