അഹമ്മദ് ദേവർകോവിൽ
അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് ആദ്യകപ്പൽ ഉടനെത്തും; തുറമുഖ നിർമാണവുമായി മുന്നോട്ട് പോകുമെന്ന് അഹമ്മദ് ദേവർകോവിൽ

നിർമാണം 80% പൂർത്തിയായെന്ന അദാനിയുടെയും സർക്കാരിന്റെയും വാദത്തെ ചോദ്യം ചെയ്ത് സമരക്കാർ

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ കൊണ്ടുവരാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം ഇതുവരെ പൂർത്തിയായില്ലെന്ന് തുറമുഖ നിർമാണ കമ്പനി വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കരാർ വ്യവസ്ഥപ്രകാരം പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഏകദേശം 400 മീറ്റർ ബെർത്ത് പൂർത്തിയാക്കി, ആദ്യ കപ്പൽ കൊണ്ടുവരാനുള്ള സംവിധാനം സജ്ജമാണെന്നും മന്ത്രി ദ ഫോർത്തിനോട് പറഞ്ഞു.

ഒന്നാംഘട്ട നിർമാണത്തിൽ ഡ്രെഡ്ജിംഗ് 33 ശതമാനവും പൈലിംഗ് 100 ശതമാനവും പൂർത്തിയായി എന്നാണ് വിസിൽ വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നത്. പ്രീ കാസ്റ്റ് ഘടകങ്ങൾ സ്ഥാപിക്കൽ 34 ശതമാനവും കണ്ടെയ്നർ യാർഡ് നിർമ്മാണം 18 ശതമാനവുമാണ് പൂർത്തിയായത്. 1850 മീറ്റർ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമാണം പൂർത്തിയായെന്ന് മന്ത്രി പറയുമ്പോൾ ഏകദേശം 33% (1023മീ) മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചതെന്ന് വിസിൽ പറയുന്നു. പുലിമുട്ട് നിർമാണം മന്ത്രി പറയുന്ന പുരോഗതിയിൽ എത്തണമെങ്കിൽ ഇനി 827 മീറ്റർ കൂടി ബ്രേക്ക് വാട്ടർ നിർമിക്കേണ്ടതുണ്ട്.

വിവരാവകാശരേഖ
വിവരാവകാശരേഖ
വിവരാവകാശരേഖ
വിവരാവകാശരേഖ
അഹമ്മദ് ദേവർകോവിൽ
തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണം പോലും പൂർത്തിയായില്ല; അദാനിയുടെയും സർക്കാരിന്റെയും വാദങ്ങൾ തള്ളി വിവരാവകാശരേഖ

വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ തുറമുഖ നിർമാണം 80% പൂർത്തിയായെന്ന അദാനിയുടെയും സർക്കാരിന്റെയും മുൻ വാദങ്ങളെ സമരക്കാർ സോഷ്യൽമീഡിയയിൽ ചോദ്യം ചെയ്യുകയാണ്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാന്‍ കാരണം കോവിഡ് പ്രതിസന്ധിയെന്നാണ് പോർട്ട് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.പക്ഷെ ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ആണ്. കരാർ പ്രകാരം 2019 ഡിസംബർ 12ന് പൂർത്തിയാകേണ്ടിയിരുന്ന ഒന്നാംഘട്ട പ്രവർത്തനങ്ങൾ, 2020ൽ വ്യാപിച്ച കോവിഡ് മൂലം മുടങ്ങിയെന്നാണ് അദാനിയുടെ വിചിത്രവാദം

2015 ഡിസംബർ അഞ്ചിന് ആരംഭിച്ച തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം 2019 ഡിസംബർ 12ന് പൂർത്തിയാക്കുമെന്നാണ് അദാനിയും കേരളവും തമ്മിൽ ഒപ്പുവച്ച കരാറിൽ പറയുന്നത്. കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കില്‍ 3 മാസംവരെ ഇളവ് നൽകുമെന്നും, പിന്നെയും നീണ്ടാൽ ഒരു ദിവസം 12 ലക്ഷം രൂപ സർക്കാരിന് അദാനി നഷ്ടപരിഹാരം നൽകണമെന്നുമാണ് വ്യവസ്ഥ. എന്നാൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് നല്‍കിയ അപേക്ഷ പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ സമയം നൽകിയിരുന്നതായി മന്ത്രി വ്യക്തമാക്കി.

ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ അദാനിക്ക് ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ സമയം നൽകി

തുറമുഖ നിർമാണത്തിനെതിരെയുള്ള സമരങ്ങൾ പണി മന്ദഗതിയിലാക്കിയെന്ന് അഹമ്മദ് ദേവർകോവിൽ പറയുന്നു. തുറമുഖത്തിന്റെ തുടർപ്രവർത്തനങ്ങളെ കുറിച്ച് സർക്കാർ വീണ്ടും അദാനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. നിർമാണം മുടങ്ങിയ ദിവസങ്ങളിലെ നഷ്ടം പരിഹരിക്കാൻ ഓവർ ടൈം പണി ചെയ്തും കൂടുതൽ മെഷീനറി ഉപയോഗിച്ചും നികത്താനുള്ള പുതിയ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ട്. സമരം തുടർന്നാലും ഇല്ലെങ്കിലും അടുത്ത ദിവസം മുതൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in