എഐയുടെ ഹെല്‍മെറ്റ് വേട്ട; ഈ മാസം മാത്രം കുടുങ്ങിയത് 2.21 ലക്ഷം പേര്‍

എഐയുടെ ഹെല്‍മെറ്റ് വേട്ട; ഈ മാസം മാത്രം കുടുങ്ങിയത് 2.21 ലക്ഷം പേര്‍

എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ടു വരെ കണ്ടെത്തിയത് 32,42277 ഗതാഗത നിയമലംഘനങ്ങള്‍

സംസ്ഥാനത്ത് ഈ മാസം എഐ ക്യാമറയില്‍ ഏറ്റവുമധികം കുടുങ്ങിയത് ഹെല്‍മെറ്റ് വെക്കാത്ത ഇരുചക്രയാത്രക്കാര്‍. 2,21,251 പേരാണ് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത് എഐ ക്യാമയില്‍ കുടുങ്ങിയത്. പിന്‍സീറ്റില്‍ ഹെല്‍മെറ്റ് വെക്കാത്ത 1,50,606 കേസുകളും എഐ ക്യാമറ പിടികൂടിയിട്ടുണ്ട്.

കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ 1,86,673 പേരും നിയമലംഘനം നടത്തി. കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 1,70,043, മൊബൈല്‍ ഫോണ്‍ ഉപയോഗം 6,118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ് 5,886 തുടങ്ങിയവയാണ് ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍.

എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്

കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കിയതിനാലും കൂടുതല്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മള്‍ട്ടി ലോഗിന്‍ സൗകര്യം അനുവദിച്ചതിനാലും കഴിഞ്ഞ മാസത്തിലേക്കാള്‍ വളരെ കൂടുതല്‍ നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സാധിച്ചതായി മന്ത്രി ആന്റണി രാജു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എഐയുടെ ഹെല്‍മെറ്റ് വേട്ട; ഈ മാസം മാത്രം കുടുങ്ങിയത് 2.21 ലക്ഷം പേര്‍
നിരത്തിലെ നിയമലംഘനം: പിഴയടച്ചില്ലെങ്കില്‍ ഇനി ഇന്‍ഷുറന്‍സ് ഇല്ല; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ 382580 ചെല്ലാനുകള്‍ തയ്യാറാക്കുകയും 323604 എണ്ണം തപാലില്‍ അയക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാന്‍ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂ. ചെല്ലാന്‍ ലഭിച്ചിട്ടും പിഴയടയ്ക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതി വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in