എയര്‍ ഇന്ത്യയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

എയര്‍ ഇന്ത്യയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രകളാണ് മുടങ്ങിയിരിക്കുന്നത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. സര്‍വിസ് മുടങ്ങാന്‍ കാരണം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കെന്നാണ് സൂചന. ഇതോടെ നൂറുകണക്കിന് പേര്‍ക്ക് യാത്ര മുടങ്ങി. ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രകളാണ് മുടങ്ങിയിരിക്കുന്നത്.

നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്തുനിന്നുള്ള മൂന്നും സര്‍വീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് യുഎഇയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ പെടുന്നു. കോഴിക്കോട്ടുനിന്നുള്ള വിമാനങ്ങളും റദ്ദാക്കി.

എയര്‍ ഇന്ത്യയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍
പ്രതികളായി ജനപ്രതിനിധികൾ, സ്ത്രീ സുരക്ഷനിയമങ്ങൾക്കിടയിലും ആവർത്തിക്കുന്ന കുറ്റങ്ങള്‍; പ്രജ്വല്‍ വിവാദം വിരല്‍ചൂണ്ടുന്നത്

എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന്‌റെ കാരണം അധികൃതര്‍ യാത്രക്കാരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പലരും യാത്രയ്ക്കായി എത്തിയ ശേഷമാണ് വിവരമറിയുന്നത്. ഇത് യാത്രക്കാരുടെ വലിയ പ്രതിഷേധത്തിനും വഴിവെച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നാളെ മുതലുള്ള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മുടങ്ങിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഫുള്‍ റീഫണ്ടോ മറ്റൊരു ദിവസത്തേക്കുളള റീഷെഡ്യൂളിങ്ങ് സൗകര്യമോ ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നെത്തേണ്ടിയിരുന്ന വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാവിലെ 11.50നുള്ള ഷാര്‍ജ വിമാനം, 5.45നുള്ള മസ്‌കറ്റ് വിമാനം, 6.30നുള്ള ബഹ്‌റൈന്‍ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

എയര്‍ ഇന്ത്യയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍
'ആവശ്യകത കുറഞ്ഞു'; വിവാദങ്ങള്‍ക്കിടയില്‍ കോവിഡ് വാക്സിന്‍ പിന്‍വലിക്കുന്നതായി അസ്ട്രസെനെക

ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യ എക്‌സപ്രസ് വലിയ തോതിലുളള മാറ്റത്തിലാണ്. മെറിറ്റ് ബെയ്‌സ്ഡായ ഒരു അപ്രോച്ചാണ് ഇപ്പോളുളളത്. ഈ മാറ്റം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഒരു വിഭാഗം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മുന്‍കൂര്‍ നോട്ടിസില്ലാതെ അവസാന നിമിഷം ഒരുമിച്ച് സിക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സീനിയര്‍ ബാച്ചില്‍ പെട്ട ഒരു സംഘം ക്രൂ അംഗങ്ങളാണ് ഈ നിലപാട് സ്വീകരിച്ചത്.

ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവിസുകൾ വർധിപ്പിച്ചിരുന്നു. മുന്‍പ് ദിവസേന 65 -70 സര്‍വിസായിരുന്നുവെങ്കില്‍ ഇപ്പോഴത് 370 ആയി വർധിച്ചു. ഓരോ ആഴ്ചയിലും മൂന്ന് പുതിയ വിമാനങ്ങള്‍ വീതമാണ് വാങ്ങുന്നത്. സര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുമ്പോള്‍ 26 വിമാനങ്ങളാണ് ഉണ്ടായിരുന്നത് ഇപ്പോള്‍ 73 ആയി.

logo
The Fourth
www.thefourthnews.in