'ഇനി മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട';  മൂന്നാം ക്ലാസുകാരന്റെ കത്തില്‍ ഇടപെട്ട്  ആലപ്പുഴ  കളക്ടര്‍

'ഇനി മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട'; മൂന്നാം ക്ലാസുകാരന്റെ കത്തില്‍ ഇടപെട്ട് ആലപ്പുഴ കളക്ടര്‍

കത്ത് കിട്ടിയ ദിവസം തന്നെ മുഴുവൻ ബിൽ തുകയും അടച്ചു കൊണ്ട് കുട്ടിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച്‌ നൽകി ജില്ലാ കളക്ടർ

കളക്ടറായി ചുമതലയേറ്റ സമയം മുതൽ നിരവധി ജനപ്രിയ ഇടപെടലുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്ന വ്യക്തിയാണ് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഐഎഎസ്. ഇത്തവണ കത്തിലൂടെ പരാതിയറിയിച്ച മൂന്നാം ക്ലാസുകാരനാണ് കളക്ടറുടെ ഇടപെടലില്‍ ആശ്വാസം ലഭിച്ചത്.

വളർന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് ആഗ്രഹമെന്നും ഒൻപതു വയസുകാരൻ കളക്ടർക്ക് അയച്ച കത്തിൽ പറയുന്നു.

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്നാണ് മൂന്നാം ക്ലാസുകാരന്റെ സങ്കടം. മാവേലിക്കരക്കാരനായ ഒൻപത് വയസുകാരനാണ് സങ്കടം പറഞ്ഞു കൊണ്ടുള്ള കത്തിന് പിന്നിൽ. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് കുടുംബം കഴിയുന്നതെന്നും വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നിലെന്നും കത്തിൽ പറയുന്നു. സ്കൂളിലിടാൻ ഒരു യൂണിഫോം മാത്രമാണ് ഉള്ളത്, എട്ട് വർഷമായി വീട്ടിൽ ടി വി ഇല്ല. വളർന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് ആഗ്രഹമെന്നും ഒൻപതു വയസുകാരൻ കളക്ടർക്ക് അയച്ച കത്തിൽ പറയുന്നു.

'ഇനി മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട';  മൂന്നാം ക്ലാസുകാരന്റെ കത്തില്‍ ഇടപെട്ട്  ആലപ്പുഴ  കളക്ടര്‍
'നന്നായി പഠിക്കണം,അമ്മയെ പൊന്നുപോലെ നോക്കണം': വീട് നിര്‍മിച്ച് നല്‍കിയതിന് പ്രതിഫലമാവശ്യപ്പെട്ട് കളക്ടർ

കത്ത് കിട്ടിയ ദിവസം തന്നെ മുഴുവൻ ബിൽ തുകയും അടച്ചു കൊണ്ട് കുട്ടിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച്‌ നൽകി ജില്ലാ കളക്ടർ. പിറ്റേ ദിവസം മാവേലിക്കരയിലുള്ള കുട്ടിയുടെ വീട്ടിലെത്തി സ്മാർട് ടിവിയും, യൂണിഫോമും കൈമാറുകയും ചെയ്തു. നന്നായി പഠിക്കുമെന്ന വാക്കും കുട്ടി കളക്ടർക്ക് കൈമാറി. മാവേലിക്കര ട്രിനിറ്റി അഡ്വെന്റിസ്റ്റ് അക്കാദമി ഭാരവാഹികളും, വെട്ടിയാർ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കുട്ടിക്കുള്ള ടിവി വാങ്ങി നൽകിയത്.

logo
The Fourth
www.thefourthnews.in