പ്രതിസന്ധിക്ക് താത്കാലികാശ്വാസം; ആലപ്പുഴയിലെ ഹൗസ് ബോട്ട് മാലിന്യങ്ങൾ കുമരകത്ത് സംസ്‌കരിക്കും

പ്രതിസന്ധിക്ക് താത്കാലികാശ്വാസം; ആലപ്പുഴയിലെ ഹൗസ് ബോട്ട് മാലിന്യങ്ങൾ കുമരകത്ത് സംസ്‌കരിക്കും

ഈ മാസം പതിനെട്ടാം തീയതി മുതൽ ആലപ്പുഴയിലും കുമരകത്തുമുള്ള ബാർജുകളിൽ മാലിന്യം ശേഖരിച്ച് കുമരകത്ത് എത്തിക്കുവാനാണ് തീരുമാനം

ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് താത്കാലിക പരിഹാരം. കുമരകത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ മാലിന്യം സംസ്‌കരിക്കാനാണ് തീരുമാനമായത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ മാസം പതിനെട്ടാം തീയതി മുതൽ ആലപ്പുഴയിലും കുമരകത്തുമുള്ള ബാർജുകളിൽ മാലിന്യം ശേഖരിച്ച് കുമരകത്ത് എത്തിക്കുവാനാണ് തീരുമാനം ആലപ്പുഴയിൽ കൈനകരി പഞ്ചായത്ത് നിർമ്മിക്കുന്ന പ്ലാൻറ് പ്രവർത്തനം തുടങ്ങുന്നത് വരെയാണ് ഇതിന് താൽക്കാലിക അനുമതി നൽകിയിരിക്കുന്നത്

ആലപ്പുഴ പള്ളിപ്പുറത്തുള്ള ഇൻഫോപാർക്കിലെ പ്ലാന്റിൽ ടാങ്കർ ഉപയോഗിച്ച് മാലിന്യം എത്തിച്ച് സംസ്‌കരണം നടത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നു

ആലപ്പുഴ പള്ളിപ്പുറത്തുള്ള ഇൻഫോപാർക്കിലെ പ്ലാന്റിൽ ടാങ്കർ ഉപയോഗിച്ച് മാലിന്യം എത്തിച്ച് സംസ്‌കരണം നടത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മാലിന്യ സംസ്‌കരണത്തിനുള്ള ബദൽ മാർഗ്ഗങ്ങൾ അടിയന്തരമായി നടപ്പാക്കിയാൽ എഴുപതിനായിരം രൂപ ഫൈൻ ഈടാക്കുന്നത് കാര്യം ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് അധികൃതരും അറിയിച്ചു. ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ, കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ, കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുമായി മന്ത്രി തലത്തില്‍ തടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

പ്രതിസന്ധിക്ക് താത്കാലികാശ്വാസം; ആലപ്പുഴയിലെ ഹൗസ് ബോട്ട് മാലിന്യങ്ങൾ കുമരകത്ത് സംസ്‌കരിക്കും
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 11 പുതിയ കാറുകള്‍; വിരമിച്ചവരുടെ ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍

അതേസമയം, ഹൌസ് ബോട്ടുകളിലെ സ്രാങ്ക്, ഡ്രൈവർ ജോലികളിലേക്ക് വേണ്ട യോഗ്യതയില്‍ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ യോഗത്തില്‍ ഉറപ്പുനൽകി. കേന്ദ്ര ഐ വി ആക്ട് 2021 പ്രകാരം ഒരു ഉൾനാടൻ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി സ്രാങ്ക്, ഡ്രൈവർ എന്നിവർക്ക് നിലവിൽ പത്താം ക്ലാസും ഐടിഐ മെക്കാനിക്കലും എന്ന വിദ്യാഭ്യാസ യോഗ്യതയാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. എന്നാല്‍ തൊഴിലാളികൾക്ക് പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുവാൻ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന് ശുപാർശ ചെയ്യാമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഈ ആക്ടിൽ ദേദഗതി വരുത്താനുള്ള അധികാരം കേന്ദ്ര സർക്കാരിനായതിനാൽ ഹൗസ് ബോട്ട് മേഖലയെ ഒരു പ്രത്യേക വിഭാഗം ആയി കണക്കാക്കി ഇളവ് ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ നീക്കം.

logo
The Fourth
www.thefourthnews.in