'മുതലപ്പൊഴി'യിൽ രാഷ്ട്രീയപ്പോര്; പ്രകോപനം മന്ത്രിമാരെന്ന് വി ഡി സതീശൻ, കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നെന്ന് ആന്റണി രാജു

'മുതലപ്പൊഴി'യിൽ രാഷ്ട്രീയപ്പോര്; പ്രകോപനം മന്ത്രിമാരെന്ന് വി ഡി സതീശൻ, കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നെന്ന് ആന്റണി രാജു

മുതലപ്പൊഴി വിഷയത്തിൽ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ്

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വിഷയത്തില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു. മുതലപ്പൊഴിയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. എന്നാല്‍ തീരദേശ ജനതയെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും തീരദേശത്തെ ജനങ്ങളെ ശത്രുക്കളെപ്പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

ദുരന്തമുഖത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ ഇടപെടലാണ് നടത്തിയതെന്ന് ആന്റണി രാജു കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോൺഗ്രസ് ഇടപെടല്‍ നല്ലതല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരെ തടഞ്ഞുവെന്നും അലാപാഹ്വാനം നടത്തിയെന്നും ആരോപിച്ച് ഫാദര്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഇത് സ്വാഭാവിക നടപടിയാണെന്നും മന്ത്രിമാര്‍ ആരും പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി

'മുതലപ്പൊഴി'യിൽ രാഷ്ട്രീയപ്പോര്; പ്രകോപനം മന്ത്രിമാരെന്ന് വി ഡി സതീശൻ, കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നെന്ന് ആന്റണി രാജു
കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്; ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരേ കേസെടുത്ത് പോലീസ്‌

''മുതലപ്പൊഴിയിലേത് അശാസ്ത്രീയ നിര്‍മാണമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണുണ്ടാകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷമാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്. എന്നിട്ടും എന്തിനാണ് തടഞ്ഞതെന്നും ആന്റണി രാജു ചോദിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്നും മന്ത്രി ആരോപിച്ചു.

മന്ത്രിമാരാണ് മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കിയതെന്നും ഫാദര്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു. തീരദേശത്തെ ജനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

''മുതലപ്പൊഴി വിഷയം പലതവണ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. അടിയന്തര ഇടപെടല്‍ വിഷയത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഇന്നേവരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല'' - പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഫാജര്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ എടുത്ത കേസ് ഉടന്‍ പിന്‍വലിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ''ജനപ്രതിനിധികളോട് വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ആ സന്ദര്‍ഭത്തില്‍ മന്ത്രിമാരാണ് പ്രകോപനപരമായി പെരുമാറിയത്. വിഴിഞ്ഞം സമരത്തെ ഇപ്പോഴും മന്ത്രിമാർ തള്ളിപ്പറയുകയാണ് '' - വി ഡി സതീശന്‍ പ്രതികരിച്ചു.

മുതലപ്പൊഴിയില്‍ ഞായറാഴ്ചയാണ് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതാകുകയും ഒരാള്‍ മരിക്കുകയും ചെയ്തത്. തിങ്കളാഴ്ച സംഭവസ്ഥലത്തെത്തിയ മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവരെ തീരദേശവാസികള്‍ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. മന്ത്രിമാരും തീരദേശവാസികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഷോ കാണിക്കരുതെന്ന് മന്ത്രി പറഞ്ഞത് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ തിരികെ പോയിരുന്നു. എന്നാല്‍ ഫാദര്‍ യൂജിന്‍ പെരേരയുടെ നിര്‍ദേശപ്രകാരമാണ് നാട്ടുകാര്‍ തങ്ങളെ തടഞ്ഞതെന്ന് മന്ത്രിമാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തുടര്‍ന്ന് കലാപാഹ്വാനത്തിന് ഫാദര്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in