കണ്ണൂർ സർവകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; നടപടി വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

കണ്ണൂർ സർവകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; നടപടി വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്

കണ്ണൂർ സർവകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടന്നതായി പരാതി. ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് നൽകിയ ഉദ്യോഗാർഥിയെ വിസിയുടെ ഉത്തരവില്ലാതെ രജിസ്ട്രാർ ജോലിയിൽ പ്രവേശിപ്പിച്ചതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

കണ്ണൂർ സർവകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; നടപടി വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
'എന്തെങ്കിലും ഒളിക്കാനുണ്ടോ, ഇല്ലെങ്കിൽ എന്തിന് ഭയക്കണം?', കെഎസ്‌ഐഡിസിയോട് ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല

ജോഗ്രഫി വകുപ്പിലെ  ജനറൽ മെരിറ്റിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുമ്പോഴാണ് അതേ ഇന്റർവ്യൂവിൽ സംവരണ തസ്തികയിൽ റാങ്ക് ചെയ്ത പി. ബാലകൃഷ്ണന് ജോലിയിൽ പ്രവേശിക്കാൻ രജിസ്ട്രാർ അനുമതി നൽകിയത്. ഡോക്ടറേറ്റ് ബിരുദം നേടിയ ആറുപേരെ ഒഴിവാക്കിയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ താൽക്കാലിക അധ്യാപകനായ ബാലകൃഷ്ണന്  മുൻ വൈസ് ചാൻസലർ റാങ്ക് നൽകിയത്. മുൻ വിസി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നുള്ള വിഷയ വിദഗ്ധരെ ഓൺലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇൻറർവ്യൂ നടത്തിയത്.

കണ്ണൂർ സർവകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; നടപടി വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
മകളുടെ മരണത്തില്‍ സംശയങ്ങള്‍; സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്ന് വന്ദനയുടെ പിതാവ്

വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് സർവകലാശാലയുടെ നിയമന ഉത്തരവ് കൂടാതെയാണ് ഇയാളെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് സർവകലാശാല അറിയിച്ചത്. കണ്ണൂർ സർവ്വകലാശാലയിൽ എന്തും നടക്കുമെന്നതിന് ഉദാഹരണമാണ് നിയമന ഉത്തരവ് കൂടാതെയുള്ള ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൊഫസർ നിയമനമെന്ന് കെപിസിടിഎ കണ്ണൂർ മേഖല പ്രസിഡന്റ്‌ ഡോ.ഷിനോ പി. ജോസ് പറഞ്ഞു.

കണ്ണൂർ സർവകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; നടപടി വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹൈക്കോടതി

വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയ കണ്ണൂർ രജിസ്ട്രാക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനധികൃതമായി അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വിസി ക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

logo
The Fourth
www.thefourthnews.in