സോഷ്യല്‍ മീഡിയയിലെ 'ബീനാ സണ്ണി'; ഐഡിന്റിറ്റി വെളിപ്പെടുത്തി അടുത്തദിവസം
ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ചനിലയില്‍

സോഷ്യല്‍ മീഡിയയിലെ 'ബീനാ സണ്ണി'; ഐഡിന്റിറ്റി വെളിപ്പെടുത്തി അടുത്തദിവസം ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ചനിലയില്‍

ഫെയ്‌സ്ബുക്കില്‍ സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കി പിറ്റേദിവസമാണ് ആത്മഹത്യ

ഇടത് വിരുദ്ധ പ്രചാരണങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ശ്രദ്ധേയനായ ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ചനിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നാം പുത്തന്‍ തെരുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'ബീനാ സണ്ണി' എന്ന പേരിലാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരുന്നത്. ഫെയ്‌സ്ബുക്കില്‍ സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കി പിറ്റേദിവസമാണ് ആത്മഹത്യ.

കഴിഞ്ഞ നാലുവര്‍ഷമായി തിരുവനന്തപുരത്ത് ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു മലപ്പുറം സ്വദേശിയായ ഇദ്ദേഹം, നേരത്തെ എറണാകുളത്ത് ഒരു ദിനപത്രത്തിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ 'ബീനാ സണ്ണി'; ഐഡിന്റിറ്റി വെളിപ്പെടുത്തി അടുത്തദിവസം
ഉണ്ണി ഗോപാലകൃഷ്ണന്‍ മരിച്ചനിലയില്‍
സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം

സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന് വേണ്ടി നിലപാടെടുത്തിരുന്ന പ്രൊഫൈലാണ് ബീന സണ്ണി. ഈ പ്രൊഫൈലിന് പിന്നില്‍ മറ്റൊരാളാണെന്ന് നേരത്തെ തന്നെ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ച നടന്നിരുന്നു. ഇടത് വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നു എന്നാണ് ഈ പ്രൊഫൈലിലൂടെ ഉണ്ണി ഗോപാലാകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നത്.

logo
The Fourth
www.thefourthnews.in