പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെ; സ്ഥലമുടമ പിടിയില്‍

പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെ; സ്ഥലമുടമ പിടിയില്‍

പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങുങ്ങിയാണ് യുവാക്കളുടെ മരണമെന്ന് സ്ഥലം ഉടമ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതാണെന്ന് സ്ഥീരീകരണം. പുതുശ്ശേരി സ്വദേശി സതീഷ് (22) കൊട്ടേക്കാട് സ്വദേശി ഷിജിത് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കരിങ്കരപ്പുളളി സെന്റ് സെബാസ്റ്റ്യൻ സ്കൂളിന് സമീപമാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനന്തകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

യുവാക്കളുടെ മൃതദേഹം  പുറത്തെടുക്കുന്നു
യുവാക്കളുടെ മൃതദേഹം പുറത്തെടുക്കുന്നു

കാട്ടുപന്നികളെ തടയാൻ വെച്ചിരുന്ന വൈദ്യുത കെണിയിൽ കുടുങ്ങിയാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായതെന്നും മൃതദേഹങ്ങൾ പിന്നീട് അവിടെ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് അനന്തകുമാർ പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെ; സ്ഥലമുടമ പിടിയില്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി

പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് തിരഞ്ഞിരുന്നു. ഇവരെ തിരഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ, ഭയന്ന് ഓടുന്നതിനിടയിലാണ് രണ്ട് പേർ വൈദ്യുതി കെണിയിൽ പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ഇതിൽ രണ്ട് പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. മറ്റുള്ളവർക്കായ്  നടത്തിയ പരിശോധനയിലാണ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. 

logo
The Fourth
www.thefourthnews.in