ട്രാന്‍സ്‌ ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ്; ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

ട്രാന്‍സ്‌ ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ്; ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

വിദ്യാര്‍ത്ഥി യൂണിയന്‍ നിവേദനം നല്‍കിയത് പ്രകാരമാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ചരിത്രപരമായ തീരുമാനം. ഹാജര്‍ ഇളവ് ലിംഗമാറ്റ ശസ്ത്രക്രിയക്കും തുടര്‍ചികത്സയ്ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും എന്നതിലാണ് ഇത്തരമൊരു തീരുമാനം.

സാധാരണഗതിയില്‍ 75 ശതമാനം ഹാജരാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായി ആവശ്യം. എന്നാല്‍ സര്‍വകലാശാല ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജരില്‍ 2 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ ഇനി ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് 73 ശതമാനം ഹാജര്‍ മതിയാകും. മീറ്റിങ്ങ് മിനുട്ട്‌സ് ഓര്‍ഡറായി ഇറങ്ങുന്നതോടെ ഹാജര്‍ ഇളവ് പ്രാബല്യത്തില്‍ വരുന്നമെന്ന് കാലികറ്റ് സര്‍വകലാശാലയിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ (ഡിഎസ്‌യു) നിവേദനം നല്‍കിയത് പ്രകാരമാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ് നല്‍കുക, ഒരു ട്രാന്‍സ് ജെന്‍ഡര്‍ സെല്‍ രൂപികരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നിവേദനം നല്‍കിയതെന്ന് ഡിഎസയു ചെയര്‍മാന്‍ സ്‌നേഹില്‍ ബാലകൃഷ്ണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ഈ രണ്ട് ആവശ്യങ്ങളും സിന്‍ഡിക്കേറ്റ് അംഗീകരിച്ചുവെന്നും സ്‌നേഹില്‍ പറയുന്നു.

ട്രാന്‍സ്‌ ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ്; ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല
ആര്‍ത്തവാനുകൂല്യം പ്രഖ്യാപിച്ച് കുസാറ്റ്; പരീക്ഷ എഴുതാന്‍ വേണ്ട ഹാജരിൽ രണ്ട് ശതമാനം ഇളവ്, സംസ്ഥാനത്ത് ആദ്യം

യൂണിവോഴ്‌സിറ്റി ക്യാംപസില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി പഠിക്കുന്നുണ്ടെന്നും സര്‍ജറിക്കുംമറ്റുമായി അവര്‍ക്ക് ലീവ് എടുക്കേണ്ടിവരുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കിയപ്പോഴാണ് സ്റ്റൂഡന്‍സ് യൂണിയന്‍ ഇത്തൊരമൊരു ആവശ്യമുന്നയിച്ചതെന്ന് സ്‌നേഹില്‍ കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്നതു പോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ചികിത്സയ്ക്ക് അവധി നല്‍കേണ്ടതാണെന്നും സ്‌നേഹില്‍ അഭിപ്രായപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും സ്‌നേഹില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in