അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി: കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയിലേക്ക്

അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി: കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയിലേക്ക്

സംവരണ ഊഴം നഷ്ടപെട്ടെന്നും ലഭിക്കേണ്ട നിയമനം നൽകിയില്ലെന്നും കാണിച്ച് ഉദ്യോഗാർത്ഥിയായ ഡോ. കെ പി അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു

അധ്യാപക നിയമനത്തിൽ സംവരണം തെറ്റിയതായി കണ്ടെത്തിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയിലേക്ക്. തെറ്റായ രീതിയിൽ അംഗപരിമിത സംവരണം നടപ്പാക്കിയതിനാൽ നിയമനത്തിൽ ഈഴവ സമുദായത്തിന്റെ സംവരണ ഊഴം നഷ്ടപെട്ടെന്നും ലഭിക്കേണ്ട നിയമനം നൽകിയില്ലെന്നും കാണിച്ച് ഉദ്യോഗാർത്ഥിയായ ഡോ. കെ പി അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുപമയുടെ ഹർജി പരിശോധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അധ്യാപക നിയമനത്തിൽ സംവരണം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി, ഹർജിക്കാരിക്ക് നിയമനം നൽകാൻ വിധിക്കുകയും ചെയ്തു.

അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി: കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയിലേക്ക്
കാലിക്കറ്റ് സർവകലാശാല: സംവരണം അട്ടിമറിച്ചു; മുഴുവൻ സീറ്റുകളിലും ഇതര വിഭാഗക്കാർക്ക് നിയമനം

ഇതിനെതിരെയാണ് അഡ്വ. സുരേന്ദ്രനാഥ് മുഖേന സുപ്രീംകോടതിയെ സമീപിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചത്. കഴിഞ്ഞ വർഷം നടത്തിയ 53 അസിസ്റ്റന്റ് പ്രൊഫസർമാരിൽ 29 പേർ സംവരണ ഊഴം തെറ്റി നിയമിക്കപ്പെട്ടവരാണെന്ന് സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ചാൻസലർക്ക് പരാതി അയച്ചിരുന്നു. തുടർന്ന്, നിയമനാവസരം നഷ്ടപ്പെട്ട ഒട്ടേറെ പേർ കോടതിയിലെത്തി. അതിൽ ആദ്യത്തെ വിധിയാണ് ഹർജിക്കാരിക്ക് അനുകൂലമായി വന്നത്. സർവകലാശാല ജേർണലിസം പഠന വകുപ്പിൽ ഈഴവ സംവരണത്തിൽ ഡോ. അനുപമയെ നിയമിക്കണമെന്നാണ് വിധി.

ഇതാദ്യമായാണ് ഒരു ഹൈക്കോടതി വിധിക്കെതിരെ കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്.

അംഗപരിമിതരുടെ സംവരണം ഹൊറസോണ്ടലായി നടപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം പാലിക്കാത്തതാണ് സാമുദായിക സംവരണം തെറ്റാൻ കാരണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. ഡിവിഷൻ ബെഞ്ച് വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കണ്ടാണ് സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതാദ്യമായാണ് ഒരു ഹൈക്കോടതി വിധിക്കെതിരെ കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം, സുപ്രീംകോടതിയുടെ തന്നെ വിധി ഉദ്ധരിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി എന്നതിനാൽ സുപ്രീംകോടതി വിധി എന്തായിരിക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് അധ്യാപക സമൂഹം.

logo
The Fourth
www.thefourthnews.in