മണിപ്പൂർ കലാപം ഏറെ ഞെട്ടലുണ്ടാക്കി; ക്രിസ്ത്യൻ പളളികൾ തകർക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മാർ ആലഞ്ചേരി

മണിപ്പൂർ കലാപം ഏറെ ഞെട്ടലുണ്ടാക്കി; ക്രിസ്ത്യൻ പളളികൾ തകർക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മാർ ആലഞ്ചേരി

കലാപത്തിനിടയിൽ ക്രിസ്ത്യൻ പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവില്ല

മണിപ്പൂരില്‍ കലാപത്തിനിടെ ക്രിസ്ത്യൻ പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. ഇത്തരം ഹീനകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മണിപ്പുർ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ നിന്നുള്ള ഹൃദയഭേദകമായ വാർത്ത കേട്ടപ്പോൾ അഗാധമായ ഞെട്ടലും ദുഃഖവും അനുഭവപ്പെട്ടുവെന്നും മാർ ആലഞ്ചേരി പറഞ്ഞു. വംശീയ സംഘർഷത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ''മണിപ്പൂർ സംസ്ഥാനത്ത് നടന്ന വംശീയ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സന്മനസ്സുള്ള എല്ലാവരോടുംകൂടി ഞാനും പങ്കുചേരുന്നു. മരിച്ചവരുടെ നിത്യശാന്തിക്കും പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവരുടെ സൗഖ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു. സംസ്ഥാനത്ത് സമാധാനവും സൗഹാർദവും പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ ഉറപ്പാക്കണം. കലാപത്തിനിടയിൽ ക്രിസ്ത്യൻ പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അത്തരം ഹീനകൃത്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മണിപ്പുർ സർക്കാർ കർശനനടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം വംശീയസംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സംസ്ഥാന സർക്കാർ മുൻകരുതലുകൾ സ്വീകരിക്കണം''- മാർ ആലഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു.

മണിപ്പൂർ കലാപം ഏറെ ഞെട്ടലുണ്ടാക്കി; ക്രിസ്ത്യൻ പളളികൾ തകർക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മാർ ആലഞ്ചേരി
ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

നേരത്തെ, ഈസ്റ്റർ ​ദിനത്തിൽ ആലഞ്ചേരി നടത്തിയ പ്രസ്താവന ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ബിജെപിയോട് ഇന്ത്യയിലെ ക്രൈസ്തവ വിഭാഗത്തിന് ഒരു തരത്തിലുമുള്ള എതിർപ്പുകളുമില്ലെന്നും ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്നുമായിരുന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ ജോർജ് ആലഞ്ചേരി പറഞ്ഞത്. ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് പല ക്രൈസ്തവ സ്ഥാപനങ്ങളും വടക്കേ ഇന്ത്യയിൽ ആക്രമിക്കപ്പെട്ടിരുന്നു. അതെല്ലാം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in