ഡോ. വന്ദന ദാസിന്റെ കൊലപാതകം:  സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡോ. വന്ദന ദാസിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അങ്ങേയറ്റം പ്രൊഫഷണലായാണ് അന്വേഷണം നടക്കുന്നതെന്നും വിശദീകരണം

കൊട്ടാരക്കരയില്‍ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അങ്ങേയറ്റം പ്രൊഫഷണലായാണ് അന്വേഷണം നടക്കുന്നതെന്നും വിശദീകരണം. സിബിഐ അന്വേഷണമാവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയും നല്‍കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് മറുപടി സത്യവാങ്മൂലം നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നുണ്ട്.

ഡോ. വന്ദന ദാസിന്റെ കൊലപാതകം:  സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
'പോലീസ് സുരക്ഷാവീഴ്ച പരിശോധിച്ചില്ല'; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ

മെയ് പത്തിനാണ് പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്നയാളുടെ കുത്തേറ്റ് ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത്. പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന പോലീസിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ചയുണ്ടെന്നും ഇയാളെ കൈവിലങ്ങ് അണിയിക്കാതെയാണ് കൊണ്ടുവന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ പോരായ്മയുണ്ടെന്നോ ശരിയായ ദിശയിലല്ല അന്വേഷണമെന്നോ ഹര്‍ജിക്കാര്‍ക്ക് പരാതിയില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ഡോ. വന്ദന ദാസിന്റെ കൊലപാതകം:  സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഡോ. വന്ദന ദാസിന്റെ കൊലപാതകം: ആക്രമണ സമയത്ത് പ്രതി ലഹരിയില്‍ അല്ലായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്

സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നാണ് ആരോപണം. ഇക്കാരണത്താല്‍ മാത്രം അന്വേഷണം സിബിഐയ്ക്ക് വിടാനാകില്ല. സിബിഐ അന്വേഷണം ആവശ്യമായ സാഹചര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളൊന്നും ഈ കേസില്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in