വീണാ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍

വീണാ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍

എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്‌ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. വീണാ വിജയന്റെ കമ്പനി ക്രമക്കേടു നടത്തിയെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പ്രാഥമിക റിപ്പോര്‍ട്ടിന്‍മേലാണ് അന്വേഷണം.

കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ബെംഗലൂരു, കൊച്ചി യൂണിറ്റുകളാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ സിഎംആര്‍എലും കെഎസ്‌ഐഡിസിയും നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദ അന്വേഷത്തിന് ഉത്തരവിട്ടത്.

മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2013 കമ്പനീസ് ആക്ട്‌സ് സെക്ഷന്‍ 210 (1) ( സി) പ്രകാരമാണ് അന്വേഷണം.

വീണാ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍
അയോധ്യ: 'സംഘപരിവാറിനുവേണ്ടി ഗുരുധർമത്തെ വളച്ചൊടിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ മാനവധർമം ട്രസ്റ്റ്

മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തെ ആദയനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് ഈ പണം കൈപ്പറ്റിയത് എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, നല്‍കിയ സേവനത്തിനാണ് പണം കൈപ്പറ്റിയത് എന്നായിരുന്നു ഈവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തത്.

logo
The Fourth
www.thefourthnews.in