ചാലിയാര്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന്; 12 ചുരുളന്‍ വള്ളങ്ങള്‍ പങ്കെടുക്കും

ചാലിയാര്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന്; 12 ചുരുളന്‍ വള്ളങ്ങള്‍ പങ്കെടുക്കും

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 12 ചുരുളന്‍ വള്ളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക

സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരങ്ങള്‍ ഇന്ന് ചാലിയാറില്‍ നടക്കും. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ ചാലിയാര്‍ പുഴയില്‍ നടക്കുന്ന മത്സരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ആസിഫ് അലിയാണ് മുഖ്യാതിഥി.

ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ ദാസ്, സി ബി എല്‍ സംഘാടകസമിതി കണ്‍വീനര്‍ രാധാഗോപി, ചെയര്‍മാന്‍ കെ ഷഫീക്ക് എന്നിവര്‍ .
ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ ദാസ്, സി ബി എല്‍ സംഘാടകസമിതി കണ്‍വീനര്‍ രാധാഗോപി, ചെയര്‍മാന്‍ കെ ഷഫീക്ക് എന്നിവര്‍ .

ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിബിഎല്‍ മത്സരങ്ങള്‍ ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 12 ചുരുളന്‍ വള്ളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക.

ചാലിയാര്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന്; 12 ചുരുളന്‍ വള്ളങ്ങള്‍ പങ്കെടുക്കും
വീയപുരം തന്നെ ജലരാജാവ്; ചാമ്പ്യൻസ് ബോട്ട് ലീഗ് കൈനകരി ജലോത്സവത്തില്‍ കരുത്തുതെളിയിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ചെറുവണ്ണൂര്‍ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. മൂന്ന് ഹീറ്റ്‌സ് മത്സരങ്ങളും അതില്‍ നിന്നും സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. സമ്മാനദാനം വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

മത്സരത്തില്‍ ന്യൂ ബ്രദേഴ്‌സ് വയല്‍ക്കര മയ്യിച്ച, എകെജി മയ്യിച്ച, ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, ശ്രീ വയല്‍ക്കര വെങ്ങാട്ട്, ഇഎംഎസ് മുഴക്കീല്‍, റെഡ്സ്റ്റാര്‍ കാര്യംകോട്, എകെജി പൊടോത്തുരുത്തി (എ) ടീം, എകെജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ (എ) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകള്‍ പങ്കെടുക്കും.

ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ ദാസ്, സി ബി എല്‍ സംഘാടകസമിതി കണ്‍വീനര്‍ രാധാഗോപി, ചെയര്‍മാന്‍ കെ ഷഫീക്ക് എന്നിവര്‍ സംസാരിച്ചു.

logo
The Fourth
www.thefourthnews.in