ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുന്നവർക്കു  ജനം മറുപടി നൽകും: അച്ചു ഉമ്മൻ

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുന്നവർക്കു ജനം മറുപടി നൽകും: അച്ചു ഉമ്മൻ

പ്രചാരണത്തിനായി മുഴുവൻ ദിവസവും പുതുപ്പള്ളിയിൽ ഉണ്ടാകുമെന്നും അച്ചു ഉമ്മൻ

പുതുപ്പള്ളിയിൽ സഹോദരൻ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് അച്ചു ഉമ്മൻ. ചാണ്ടി ഉമ്മനെന്ന രാഷ്ട്രീയക്കാരന് കോൺഗ്രസ് നൽകിയ അംഗീകാരമാണ് സ്ഥാനാർത്ഥിത്വം. അതിൽ അതിയായി സന്തോഷിക്കുന്നുവെന്നും ഇപ്പോഴും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്നവർക്കു ജനം മറുപടി നൽകിക്കൊള്ളുമെന്നും അച്ചു ഉമ്മൻ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുന്നവർക്കു  ജനം മറുപടി നൽകും: അച്ചു ഉമ്മൻ
ചന്ദ്രയാൻ-3 ന് റഷ്യയുടെ ചെക്ക്; ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ദൗത്യമാകാന്‍ ലൂണ -25
ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം. -(ഫയല്‍ ചിത്രം)
ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം. -(ഫയല്‍ ചിത്രം)

"ഉമ്മൻ ചാണ്ടിയുടെ വികസന കാഴ്ചപ്പാട് അംഗീകരിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ജനം തുടർച്ചയായി 53 വർഷം അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. വികസനവും കരുതലുമായിരുന്നു ഉമ്മൻചാണ്ടിയുടെ കൈമുതൽ. ജീവിച്ചിരുന്ന കാലത്തു നുണ പ്രചാരണങ്ങളാൽ അദ്ദേഹത്തെ രാഷ്ട്രീയ പ്രതിയോഗികൾ വേട്ടയാടി. അതുവരെയുള്ള എല്ലാ നുണ പ്രചരണങ്ങൾക്കുമുള്ള മറുപടി ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര കാണാൻ എത്തിയ ജനക്കൂട്ടം.

അവരെ ആരും ക്ഷണിച്ചിട്ടു വന്നതല്ല. ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങൾക്കു മറുപടി പറയാനോ പ്രതിരോധിക്കാനോ ഉമ്മൻ ചാണ്ടിയുടെ ശബ്ദം ഈ ഭൂമിയിൽ അവശേഷിക്കുന്നില്ല, ഇനിയും അദ്ദേഹത്തെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനം മറുപടി നൽകിക്കോളും ", അച്ചു ഉമ്മൻ പറഞ്ഞു.

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുന്നവർക്കു  ജനം മറുപടി നൽകും: അച്ചു ഉമ്മൻ
അസം റൈഫിള്‍സിനെതിരായ കേസ്; പോലീസിന്റേത് പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമെന്ന് സൈന്യം

പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും, ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പാക്കാൻ മുഴുവൻ ദിവസവും പ്രചാരണ പരിപാടികളിൽ സാന്നിധ്യമാകും. കോൺഗ്രസും യുഡിഎഫും തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിൽ കുറഞ്ഞൊന്നും പുതുപ്പള്ളിയിൽ സംഭവിക്കാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു.

logo
The Fourth
www.thefourthnews.in