വന്യജീവി ആക്രമണം: സിസിഎഫ് റാങ്കിലുള്ള സ്‌പെഷൽ ഓഫീസറെ വയനാട്ടിൽ നിയമിക്കും; ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുതെന്ന് മുഖ്യന്ത്രി

വന്യജീവി ആക്രമണം: സിസിഎഫ് റാങ്കിലുള്ള സ്‌പെഷൽ ഓഫീസറെ വയനാട്ടിൽ നിയമിക്കും; ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുതെന്ന് മുഖ്യന്ത്രി

വന്യജീവി ആക്രമണത്തില്‍ മരിച്ചവർക്കും പരുക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും നടപടികളായെന്നും മുഖ്യമന്ത്രി പറഞ്ഞു

വയനാട്ടിലെ ജനവാസമേഖലയില്‍ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. ജനങ്ങള്‍ക്ക് രക്ഷ നല്‍കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും ഇനിയൊരു ജീവന്‍ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവാസ മേഖലകളില്‍ വന്യജീവികളെത്തിയാൽ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണം. ഇക്കാര്യത്തിൽ കലക്ടര്‍ക്കുള്ള അധികാരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം: സിസിഎഫ് റാങ്കിലുള്ള സ്‌പെഷൽ ഓഫീസറെ വയനാട്ടിൽ നിയമിക്കും; ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുതെന്ന് മുഖ്യന്ത്രി
മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തും.

വന്യജീവി ആക്രമണം: സിസിഎഫ് റാങ്കിലുള്ള സ്‌പെഷൽ ഓഫീസറെ വയനാട്ടിൽ നിയമിക്കും; ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുതെന്ന് മുഖ്യന്ത്രി
മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം

വനമേഖലയിലെ റിസോര്‍ട്ടുകളിലടക്കം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഇത്തരം റിസോര്‍ട്ടുകളില്‍ രാത്രികളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കും. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പട്രോളിങ്ങ് ശക്തിപ്പെടുത്തും. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ സ്വഭാവിക വനവല്‍ക്കരണം നടത്തും. വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും.

വന്യജീവി ആക്രമണം: സിസിഎഫ് റാങ്കിലുള്ള സ്‌പെഷൽ ഓഫീസറെ വയനാട്ടിൽ നിയമിക്കും; ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുതെന്ന് മുഖ്യന്ത്രി
ജനങ്ങളെ 'മുഖാമുഖം' കാണാൻ വീണ്ടും മുഖ്യമന്ത്രി എത്തുന്നു; പര്യടനം 18 മുതൽ

സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്കരിക്കണം. ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും. റവന്യു, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത വാര്‍റൂം സജ്ജമാക്കാനും തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും.

യോഗത്തില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാജന്‍, എം എല്‍ എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനല്‍ കുമാര്‍, അ‍ഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി, കലക്ടര്‍ രേണു രാജ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി വി ബാലകൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in