മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം

മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം

മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ദക്കെതിരയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്

മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം സമർപിച്ച് ക്രൈം ബ്രാഞ്ച്. മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിജിലന്‍സ് മേധാവിയായിരുന്ന സുധേഷ് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന ഗവാസ്‌ക്കറാണ് സ്നിഗ്ദ തന്നെ മർദിച്ചതായി ആരോപിച്ച പരാതി നൽകിയത്. തിരുവനന്തപുരം കനകക്കുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ കഴുത്തിന് പിന്നിൽ മർദിച്ചെന്നായിരുന്നു ഗവാസ്കറിന്റെ പരാതി. തുടർന്ന് ഗവാസ്കർ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു സ്നിഗ്ദയുടെ ആരോപണം. പക്ഷേ, ഈ വാദം ക്രൈം ബ്രാഞ്ച് തള്ളി. ഗവാസ്‌കറിനെ സ്‌നിഗ്ദ മർദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മർദ്ദനത്തിനിരയായ പോലീസ് ഡ്രൈവർ ഗവാസ്ക്കറിന്റെ അഞ്ച് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ക്രൈം ബ്രാഞ്ച് ജെക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം
വി ഹരി നായർ മുഖ്യ വിവരാവകാശ കമ്മീഷണർ

തർക്കത്തെ തുടർന്ന് ഗവാസ്‌ക്കറിന്റേയും ഡിജിപിയുടെ മകളുടെയും പരാതികൾ ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇതേത്തുടർന്ന്, ഗവാസ്‌ക്കറുടെ മേല്‍ സമ്മർദ്ദം ചെലുത്തി പരാതി പിന്‍വലിക്കാനുള്ള ശ്രമങ്ങൾ ശക്തമായതോടെയാണ് പരാതി പിന്‍വലിക്കാതെ കുറ്റപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈം ബ്രാഞ്ച് എസ് പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വൈകിപ്പിച്ചു. വീണ്ടും ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡി ജി പിയുടെ മകള്‍ക്കെതിരെയുള്ള കുറ്റപത്രം.

logo
The Fourth
www.thefourthnews.in