മാസപ്പടി കേസ്: ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശശിധരൻ കർത്ത

മാസപ്പടി കേസ്: ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശശിധരൻ കർത്ത

സിഎംആർഎൽ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

മാസപ്പടി കേസിൽ വീണ്ടും ഇഡി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ എം ഡി ശശിധരൻ കർത്ത. ആരോഗ്യ കാരണങ്ങൾ മുൻനിർത്തി ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സിഎംആർഎൽ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും നിയമ വിരുദ്ധമായി തടങ്കലിൽ വച്ചെന്നുമാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്.

മാസപ്പടി കേസ്: ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശശിധരൻ കർത്ത
ആദ്യം തോല്‍വി, പിന്നീട് രണ്ട് ഐപിഎസ്; ഇത്തവണ ഐഎഎസ് നാലാം റാങ്ക്; അഭിമാനമായി മലയാളി സിദ്ധാര്‍ഥ് രാംകുമാര്‍

ഒരു രാത്രി മുഴുവൻ ഇഡി ഓഫീസിൽ തങ്ങേണ്ടി വന്നുവെന്നും ഹർജിയിൽ പറയുന്നു.ശശിധരൻ കർത്തയെ കൂടാതെ സിഎംആർഎൽ കമ്പനിയുടെ സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റെയ്ച്ചൽ കുരുവിള, ചീഫ് ഫിനാൻസ് ഓഫിസർ കെ എസ് സുരേഷ് കുമാർ എന്നിവരാണ് ഹർജി നൽകിയത്.

വനിതാ ഉദ്യോഗസ്ഥയെ അടക്കം 24 മണിക്കൂറാണ് ഇ ഡി തടഞ്ഞ് വച്ച് ചോദ്യം ചെയ്തത്. കമ്പനിയുടെ ഇ-മെയിൽ പാസ് വേഡുകൾ ഉൾപ്പെടെ ഇ ഡി ആവശ്യപ്പെട്ടു.

മാസപ്പടി കേസ്: ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശശിധരൻ കർത്ത
തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും അനധിക്യതമായി തടഞ്ഞുവെച്ചതെന്നും ഹർജിയിൽ പറയുന്നു. അതേസമയം ചോദ്യം ചെയ്യലിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് ഇഡി അറിയിച്ചു. ഹര്‍ജിയില്‍ ഇഡിയോട് ഹെെക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

logo
The Fourth
www.thefourthnews.in