ഇരട്ട കൊലപാതകത്തില്‍ കസ്റ്റഡിയിലായ ലൈല, ഭഗവല്‍ സിംഗ്
ഇരട്ട കൊലപാതകത്തില്‍ കസ്റ്റഡിയിലായ ലൈല, ഭഗവല്‍ സിംഗ്

നടന്നത് ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലി; ആദ്യ കൊല ജൂണില്‍, രണ്ടാമത്തേത് സെപ്റ്റംബറില്‍: പോലീസ് പറയുന്നത് ഇങ്ങനെ

നരബലി നടത്താന്‍ ആരാണ് ഉപദേശിച്ചതെന്നും ഇതിലെ മുഖ്യകണ്ണി ആരാണെന്നും വൈകാതെ വ്യക്തമാകുമെന്ന് പോലീസ്

തിരുവല്ലയില്‍ നടന്നത് ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ദമ്പതികളില്‍ ഒരാള്‍ വൈദ്യനാണ്. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് വൈദ്യനോട് പറഞ്ഞതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷാഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെയും കസ്റ്റഡിയിലെടുത്തത്. ഷാഫി പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് കമ്മീഷണര്‍ പറയുന്നത്

കേരളത്തില്‍ നടന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത കേസാണിത്. 50 വയസുള്ള സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങള്‍ വന്നത്. കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സെപ്റ്റംബര്‍ 26നാണ് ഇവരെ കാണാതായത്. ഈ സ്ത്രീ ഒരാളുടെ കൂടെ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. തിരുവല്ലയിലേക്കാണ് പോയതെന്നും മനസ്സിലായി. അവിടെ വെച്ച് അവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലിയാണ് നടന്നതെന്നാണ് മനസിലാക്കാനാകുന്നത്.

കടവന്ത്രയില്‍ നിന്നുള്ള സ്ത്രീയെ ചതിയിലൂടെയാണ് ഷാഫി കൊണ്ടുപോയത്. ഇയാള്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് സ്ത്രീയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോള്‍ നടന്നത് വേറെയാണ്. ആളുകളെ എത്തിച്ചതിന് ഷിഹാബിന് പണം ലഭിച്ചതായി പറയുന്നുണ്ട്. എന്നാല്‍ തെളിവ് ലഭിച്ചിട്ടില്ല. സ്ത്രീകളെ കൊണ്ടുപോയത് ഷിഹാബാണെന്നും കൃത്യം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നതായും ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടുപറമ്പില്‍ തന്നെ അടുത്തടുത്തായാണ് രണ്ടു മൃതദേഹങ്ങളും കുഴിച്ചിട്ടതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

ഇരട്ട കൊലപാതകത്തില്‍ കസ്റ്റഡിയിലായ ലൈല, ഭഗവല്‍ സിംഗ്
കേരളത്തിലും നരബലി; സ്ത്രീകളെ കൊലപ്പെടുത്തി, മൂന്നുപേര്‍ കസ്റ്റഡിയില്‍

രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണ്. സമാനമായ രീതിയില്‍ ഷാഫി തന്നെ എത്തിച്ച് ഇവരുടെ വീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നത്. രണ്ടു കൊലപാതകങ്ങളും ക്രൂരമായിട്ടാണ് നടന്നത്.

നരബലിക്കായി ദമ്പതികളെ പ്രോത്സാഹിപ്പിച്ചത് ഷാഫിയാണ്. പ്രതികള്‍ മുന്‍പും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടാണ് രണ്ടാമത്തെ കൊലപാതകം തന്നെ വ്യക്തമായത്. രണ്ടു കൊലപാതകങ്ങളും ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നടത്തിയത്.

logo
The Fourth
www.thefourthnews.in