'തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന നിലപാട് പാർട്ടിക്കില്ല'; ഹൈബി ഈഡനെ തള്ളി കോൺഗ്രസ്

'തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന നിലപാട് പാർട്ടിക്കില്ല'; ഹൈബി ഈഡനെ തള്ളി കോൺഗ്രസ്

പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റെന്ന് കെ മുരളീധരന്‍

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. പാര്‍ട്ടിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഹൈബി ഈഡന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തിലുള്ള അതൃപ്തി ഹൈബി ഈഡനെ ഫോണില്‍ വിളിച്ച് അറിയിച്ചെന്നും സ്വകാര്യ ബില്ലുമായി അദ്ദേഹം ഇനി മുന്നോട്ട് പോകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹൈബി ഈഡനോട് ആവശ്യപ്പെട്ടു

'ഹൈബി ഈഡന്റെ ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അല്ല. ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹൈബി ഈഡനോട് ആവശ്യപ്പെട്ടു. കൊച്ചിയിലേക്ക് തലസ്ഥാനം മാറണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ല. തിരുവനന്തപുരത്തിന് ഒരു കുറവുമില്ല, നല്ല സ്ഥലമാണ്. കൊച്ചിയില്‍ സ്ഥലമില്ല. പാര്‍ട്ടിയോട് ആലോചിക്കാതെ ഇക്കാര്യം പറഞ്ഞതിലുള്ള അസംതൃപ്തിയാണ് അദ്ദേഹത്തെ അറിയിച്ചത്'- വി ഡി സതീശന്‍ പറഞ്ഞു.

'തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന നിലപാട് പാർട്ടിക്കില്ല'; ഹൈബി ഈഡനെ തള്ളി കോൺഗ്രസ്
'അങ്ങനെയെങ്കിൽ രാജ്യ തലസ്ഥാനം ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടിവരും'; ഹൈബി ഈഡനെ പരിഹസിച്ച് ശശി തരൂർ

ഹൈബി ഈഡനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്ത് എത്തി. തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റേണ്ട കാര്യമില്ല. പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റെന്നും കെ മുരളീധരന്‍ പറഞ്ഞു. ഹൈബിയുടെ ആവശ്യം അസംബന്ധമാണെന്നും ബില്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. അതിനെ വ്യക്തിപരമായ നിലപാടായി മാത്രം കണ്ടാല്‍ മതി. ഹൈബിയുടെ ലോജിക് പ്രകാരം രാജ്യ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടി വരുമെന്നും തരൂര്‍ പരിഹസിച്ചു.

logo
The Fourth
www.thefourthnews.in