കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ ഒറ്റക്കെട്ട്, ഗ്രൂപ്പുകള്‍ സജീവമാക്കാൻ എ, ഐ നേതാക്കള്‍; കരുതലോടെ മറുപക്ഷം

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ ഒറ്റക്കെട്ട്, ഗ്രൂപ്പുകള്‍ സജീവമാക്കാൻ എ, ഐ നേതാക്കള്‍; കരുതലോടെ മറുപക്ഷം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസില്‍ എ- ഐ ഗ്രൂപ്പ് സംയുക്ത നീക്കം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസില്‍ എ- ഐ ഗ്രൂപ്പ് സംയുക്ത നീക്കം. അസ്തിത്വം പോലും ഇല്ലാതാക്കുന്ന തരത്തിൽ തങ്ങളെ വെട്ടുന്ന സുധാകര, സതീശൻ പക്ഷത്തോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിലെ പരമ്പരാഗത പ്രബല ഗ്രൂപ്പുകള്‍ക്ക്. സംസ്ഥാന നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡിനെ കണ്ട് അതൃപ്തി അറിയിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എ, ഐ സംയുക്ത ഗ്രൂപ്പ് യോഗത്തിലെ തീരുമാനം.

ഹൈക്കമാൻഡ് ഇടപെട്ടാൽ സംസ്ഥാന നേതൃത്വത്തിന്റെ പരജയമായി വിലയിരുത്തപ്പെടും

സംസ്ഥാനത്തെ തലമുതിർന്ന ഗ്രൂപ്പ് നേതാക്കൾ ഒന്നിച്ച് പറയുന്ന പരാതിയിൽ ഹൈക്കമാൻഡ് ഇടപെട്ടാൽ സംസ്ഥാന നേതൃത്വത്തിന്റെ പരജയമായി വിലയിരുത്തപ്പെടും എന്നതിനാലാണ് ധൃതി പിടിച്ച് സമവായ നീക്കങ്ങൾ നടത്തുന്നതെന്നാണ് സൂചന. തിരുവനന്തപുരത്തുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയേയും എംഎം ഹസനേയും കണ്ട് നടത്തിയ ചര്‍ച്ചകള്‍ ഈ സമവായ നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

കുടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷൻ ഇരു നേതാക്കൾക്കും പറയാനുള്ളത് മുഴുവൻ കേട്ടെങ്കിലും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പരാതികൾ വിഡി സതീശനെ കൂടി ധരിപ്പിച്ച ശേഷം ഗ്രൂപ്പുകൾക്ക് പ്രകോപനം സൃഷ്ടിക്കാത്ത തരത്തിൽ പ്രശ്ന പരിഹാര ഫോർമുല ഉണ്ടാക്കാം എന്നുള്ളതാണ് കെ സുധാകരന്റെ നിലപാട്.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ ഒറ്റക്കെട്ട്, ഗ്രൂപ്പുകള്‍ സജീവമാക്കാൻ എ, ഐ നേതാക്കള്‍; കരുതലോടെ മറുപക്ഷം
കര്‍ണാടക മോഡലില്‍ പ്രതീക്ഷ; തിരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ കെപിസിസി

എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് രമേശ് ചെന്നിത്തലയും എം എം ഹസനും കൂടിക്കാഴ്ചയ്ക്ക് ശേഷവും നല്‍കുന്നത്. കെപിസിസി അധ്യക്ഷനെ സന്ദർശിച്ച ശേഷം രമേശ് ചെന്നിത്തല നീരസം പ്രകടമാക്കിയതും എം എം ഹസൻ കെപിസിസി നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചതും ഇതിനോട് കൂട്ടിവായിക്കാം.

വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് രമേശ് ചെന്നിത്തലയും എം എം ഹസനും കൂടിക്കാഴ്ചയ്ക്ക് ശേഷവും നല്‍കുന്നത്

കെപിസിസി തലത്തിൽ ചർച്ചകൾ നടത്തി സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നാണ് എ, ഐ ഗ്രൂപ്പുകൾ ഉറച്ചു വിശ്വസിക്കുന്നത്. ഏകപക്ഷീയമായ വെട്ടിനിരത്തലുകളുടെ കാലത്ത് പാർട്ടിക്കുള്ളിൽ തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കാനുള്ള ഏകപരിഹാരം ഹൈക്കമാൻഡ് ഇടപെടൽ മാത്രമാണെന്നാണ് ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കുന്നു.

കെ കെ ആന്റണിയുടെയും കരുണാകരന്റെയും കാലത്തെതിന് സമാനമായ രീതിയിൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് സംവിധാനം സജീവമാക്കാനാണ് എ, ഐ വിഭാഗങ്ങളുടെ തീരുമാനം. തങ്ങൾക്കൊപ്പം ആരൊക്കെയുണ്ടെന്ന് ഉറപ്പിക്കുന്നതിനായി ജില്ലാതലത്തിൽ എ, ഐ ഗ്രൂപ്പുകൾ ഉടൻ വിശാല ഗ്രൂപ്പ് യോഗങ്ങൾ വിളിക്കും. ഗ്രൂപ്പ് യോഗങ്ങൾ ചേർന്ന് സംവിധാനം ശക്തിപ്പെടുത്തി പാർട്ടിക്കുള്ളിൽ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ആകുമെന്ന് എ, ഐ ഗ്രൂപ്പ് നേതൃത്വം വിശ്വസിക്കുന്നു.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ ഒറ്റക്കെട്ട്, ഗ്രൂപ്പുകള്‍ സജീവമാക്കാൻ എ, ഐ നേതാക്കള്‍; കരുതലോടെ മറുപക്ഷം
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനക്കെതിരെ എഐസിസിയെ സമീപിക്കാൻ ഗ്രൂപ്പുകൾ

വിശാല ഗ്രൂപ്പ് യോഗങ്ങൾ വിളിക്കുന്നതോടെ പരോക്ഷമായി വി ഡി സതീശനെയും, കെസി വേണുഗോപാലിനെയും , കെ സുധാകരനെയും പിന്തുണയ്ക്കുന്ന എ, ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗം നേതാക്കൾക്ക് പരസ്യ നിലപാട് പ്രഖ്യാപിക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ ഇരുവഞ്ചികളിൽ കാലിട്ടു നിൽക്കുന്ന നേതാക്കളെ തിരിച്ചറിയാൻ ആകുമെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ കണക്കുകൂട്ടൽ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിശാല ഗ്രൂപ്പ് യോഗങ്ങൾ എന്ന ആശയത്തിലേക്ക് ഗ്രൂപ്പുകൾ എത്തിച്ചേർന്നത്. ചുരുക്കി പറഞ്ഞാൽ ആരൊക്കൊ ഒപ്പം ഉണ്ട് എന്ന് കണ്ടെത്തുകയാണ് യോഗത്തിലൂടെ ഗ്രൂപ്പുകൾ ലക്ഷ്യം വെക്കുന്നത്.

logo
The Fourth
www.thefourthnews.in