കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കാട് ജില്ലാ ഭരണകൂടം; എന്തു വിലകൊടുത്തും നടത്തുമെന്ന് ഡിസിസി

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കാട് ജില്ലാ ഭരണകൂടം; എന്തു വിലകൊടുത്തും നടത്തുമെന്ന് ഡിസിസി

ഈ മാസം 23ന് കോഴിക്കോട് ബീച്ചില്‍ നടത്താനിരുന്ന റാലിക്കാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്

കോഴിക്കോട് കോണ്‍ഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഈ മാസം 23ന് കോഴിക്കോട് ബീച്ചില്‍ നടത്താനിരുന്ന റാലിക്കാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്. കോഴിക്കോട് ബീച്ചില്‍ 25ന് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. സി പി എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത് വോട്ടിന് വേണ്ടിയാണെന്ന് തെളിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് തടസ്സം ഉണ്ടായാലും പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കാട് ജില്ലാ ഭരണകൂടം; എന്തു വിലകൊടുത്തും നടത്തുമെന്ന് ഡിസിസി
'അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്'; ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനാല്‍, മുന്‍കൂറായി സുരക്ഷാ സന്നാഹം ഒരുക്കേണ്ടതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചത് എന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. 50,000പേരെ പങ്കെടുപ്പിച്ച് മെഗാ റാലി സംഘടിപ്പിക്കാനായിരുന്നു കെപിസിസി തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്, റാലിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി.

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കാട് ജില്ലാ ഭരണകൂടം; എന്തു വിലകൊടുത്തും നടത്തുമെന്ന് ഡിസിസി
'അരി തമിഴ്‌നാട്ടില്‍നിന്ന് വരും, ഇവിടെ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല'; കര്‍ഷകരെ അധിക്ഷേപിച്ച് സജി ചെറിയാന്‍

നേരത്തെ, സിപിഎം കോഴിക്കോടുവെച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തിയിരുന്നു. 50,000 പേരെ പങ്കെടുപ്പിച്ചാണ് സിപിഎം യോഗം നടത്തിയത്. യോഗത്തില്‍ പങ്കെടുക്കാന്‍ മുസ്ലിം ലീഗിന് ക്ഷണിച്ചത് രാഷ്ട്രീയ രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍, സിപിഎം ക്ഷണം നിരസിച്ച ലീഗ്, യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍, പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in