പ്രവർത്തക സമിതി: ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; പ്രയാസമുണ്ടെങ്കിൽ  പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ

പ്രവർത്തക സമിതി: ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; പ്രയാസമുണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ

അതൃപ്തിയുളള നേതാക്കളോട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സംസാരിക്കും

കോൺഗ്രസ് പ്രവർത്തകസമിതി പട്ടികയില്‍ അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. പ്രവർത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയോട് നേരിട്ട് സംസാരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ, ചെന്നിത്തലയെ അനുനയിപ്പിക്കാൻ ദേശീയ നേതാക്കളും വിഷയത്തിൽ ഇടപെടുന്നുണ്ട്. പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസിയും നിർദേശിച്ചിട്ടുണ്ട്.

പ്രവർത്തക സമിതി: ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; പ്രയാസമുണ്ടെങ്കിൽ  പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ
കോൺഗ്രസിന് അടുത്ത പ്രശ്നം പ്രവർത്തക സമിതി; ചെന്നിത്തല വന്നാൽ തരൂർ പോകും, ദളിത് സംവരണത്തിൽ കൊടിക്കുന്നിലിന് പ്രതീക്ഷ

അതൃപ്തിയുളള നേതാക്കളോട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സംസാരിക്കും. പ്രവർത്തക സമിതിയിൽ പകുതി 50 വയസിന് താഴെയുള്ളവർ ആകണമെന്ന ശുപാർശ ഇപ്പോൾ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം ആവശ്യമുണ്ടോയെന്നതിൽ ചർച്ച നടത്താനും എഐസിസി തീരുമാനമുണ്ട്.

പ്രവർത്തക സമിതി: ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; പ്രയാസമുണ്ടെങ്കിൽ  പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ
കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി പുനഃസംഘടന: എന്‍എസ്എസിനെ ചേര്‍ത്തുനിര്‍ത്തി, നേട്ടം കൊയ്ത് കെപിസിസി

പരസ്യമായി രംഗത്തെത്തിയില്ലെങ്കിൽപോലും കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ട്. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പരസ്യ പ്രതികരണത്തിനില്ലെന്നും തന്റെ വികാരം പാർട്ടിയെ അറിയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. "പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി പാർട്ടിക്കുണ്ട്. ചെന്നിത്തല കേരളത്തിലെ മാത്രമല്ല, ദേശീയതലത്തിൽ തന്നെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അത് പരിഹരിക്കും" -കെ സി വേണുഗോപാൽ പറഞ്ഞു.

പ്രവർത്തക സമിതി: ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; പ്രയാസമുണ്ടെങ്കിൽ  പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ
തരൂരും പൈലറ്റും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ; ചെന്നിത്തലയ്ക്കും കനയ്യ കുമാറിനും പ്രാതിനിധ്യം

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടനാ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽ നിന്ന് കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായാണ് പ്രവർത്തകസമിതിയിൽ ഉൾപ്പപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in