ലെെഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി

ലെെഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി

അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

ലെെഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി
ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിലായിരുന്നു പണം. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അത് ലൈഫ് മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്ന് സ്വപ്ന വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇ ഡി കടന്നത്.

ലെെഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി
കോഴപ്പണം ആറ് കോടിയെന്ന സ്വപ്നയുടെ മൊഴി നിര്‍ണായകമായി; ലൈഫ് മിഷന്‍ കേസും ശിവശങ്കറിന്റെ അറസ്റ്റും

സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷന് വേണ്ടി യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്

സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷന് വേണ്ടി യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശം നല്‍കിയത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.

logo
The Fourth
www.thefourthnews.in