പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ

മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് മരിച്ചത്

കേരളം വീണ്ടും കോവിഡ് ബാധിതൻ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് മരിച്ചത്. 89 വയസായിരുന്നു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഒ നാരായണ നായക് പറഞ്ഞു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധം

മാധവന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു. നിലവിൽ മൂന്ന് പേരാണ് കണ്ണൂരിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ജാഗ്രത തുടരുന്നുവെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in