കണ്ടല ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു
കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എന്‍ ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചി ഇഡി ഓഫീസില്‍ 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ഇ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെയൃും ഭാസുരാംഗനെയും മകനെയും കൊച്ചി ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലുകളുമായി ഭാസുരാംഗം സഹകരിക്കുന്നില്ലെന്നു വ്യക്തമാക്കിയ ഇഡി അതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരായതന്നും കൂട്ടിച്ചേര്‍ത്തു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ അനുവദിക്കല്‍, ജീവനക്കാര്‍ക്ക് അനധികൃതമായി ശമ്പളം നല്‍കല്‍ തുടങ്ങിയ നടപടികളുടെ ഭാഗമായി 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായി എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 69 കോടി രൂപയാണ് വായ്പയിനത്തില്‍ ബാങ്കിന് കുടിശികയായിട്ടുള്ളത്. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ടെന്നാണ് കണക്കുകള്‍.
ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഭാസുരാംഗന്‍ രാജിവച്ചിരുന്നു. ഇതിനു ശേഷം ചുമതലയേറ്റെടുത്ത അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുത ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാങ്കിന് 120 കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ വെറും 27 കോടിയുടെ നഷ്ടം മാത്രമാണ് ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രേഖപ്പെടുത്തിയിട്ടുള്ളതെന്നം അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഭാസുരാംഗം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.