'ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല', ബിജെപി പ്രവേശന വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജന്‍

'ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല', ബിജെപി പ്രവേശന വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജന്‍

ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ഇ പി

ബിജെപി പ്രവേശനത്തിനായി ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ഇ പി ജയരാജന്‍ ബി ജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചര്‍ച്ചയായില്ലെന്നായിരുന്നു പ്രതികരണം.

ശോഭയുടെ ആരോപണങ്ങൾ നിഷേധിച്ച ഇ പി കെ സുധാകരനും ശോഭ സുരേന്ദ്രനും കേരളത്തിലെ ചില മാധ്യമപ്രവർത്തകർക്കൊപ്പം ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു.

'തിരുവനന്തപുരം ആക്കുളത്തുള്ള മകന്റെ ഫ്ളാറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മുമ്പ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു. പക്ഷേ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല' ഇപി പ്രതികരിച്ചു.

തന്നെ കാണാന്‍ നിരവധി പേര്‍ എത്താറുണ്ടെന്നും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍, ബിജെപി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍ എല്ലാവരും ഉണ്ടാകാറുണ്ടെന്നും ഇ പി പറഞ്ഞു. പ്രകാശ് ജാവഡേക്കറല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും താന്‍ പാര്‍ട്ടിമാറില്ലെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

'ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല', ബിജെപി പ്രവേശന വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജന്‍
'ബിജെപിയുമായി ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജൻ, മകൻ വാട്‌സ്ആപ്പ് സന്ദേശമയച്ചു'; വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഈ ഗൂഢാലോചനയുടെ ഭാഗമായാണ്. കെ സുധാകരന്റെ ബിജെപി പ്രവേശനത്തെ ലഘൂകരിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിൽ ഒരു കാര്യവും ഇല്ലാതെ തന്റെ പേര് വഴിലിച്ചിഴക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ഇ പി വ്യക്തമാക്കി.

ഇന്ന് വരെ ശോഭ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഒരിക്കൽ മാത്രമാണ് ദൂരെ നിന്നെങ്കിലും നേരിട്ട് കണ്ടിട്ടുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ശോഭ സുരേന്ദ്രനും കെ സുധാകരനും തമ്മിലുള്ള ഒരു ആന്തരിക ബന്ധമാണ്. ബിജെപി -ആർഎസ്എസ്- കോൺഗ്രസിന്റെ രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമാണത്. ഇവർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകിയത് ചില മാധ്യമപ്രവർത്തകർ ആണ്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്," അദ്ദേഹം വ്യക്തമാക്കി.

'ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല', ബിജെപി പ്രവേശന വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജന്‍
'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'

മകനും ശോഭയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. " മകൻ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്തവനാണ്. അവനും ശോഭ സുരേന്ദ്രനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഒരിക്കൽ കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് ഇവർ രണ്ട് പേരും കണ്ടുമുട്ടിയിരുന്നു. സംസാരിക്കുകയും ചെയ്തു. ശോഭ സുരേന്ദ്രൻ നമ്പർ ആവശ്യപ്പെട്ടപ്പോൾ മകൻ നൽകി. എന്തിനാണെന്ന് ചോദിച്ചപ്പോൾ പരിചപ്പെട്ടല്ലോ അത്കൊണ്ടാണെന്നാണ് ശോഭ മറുപടി നൽകിയത്. എന്നാൽ പിന്നീട് ഇവർ തമ്മിൽ യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ശോഭ വിവിധ ബിജെപി നേതാക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചുകൊടുത്തെങ്കിലും മകൻ യാതൊരു തരത്തിലും പ്രതികരിച്ചിട്ടില്ല. ശോഭയും ദല്ലാളും തമ്മിൽ ബന്ധമുള്ളതിന് അത് ഞങ്ങളുടെ മേൽ കേറേണ്ട കാര്യമില്ല. " ഇ പി വ്യക്തമാക്കി. കെ സുധാകരൻ ഉടൻ തന്നെ ബിജെപിയിൽ എത്തുമെന്നും ജയരാജൻ ആരോപിച്ചിട്ടുണ്ട്.

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാരന്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നാണ് ശോഭ സുരേന്ദ്രൻ ആരോപിച്ചത്. എന്നാൽ പിന്നീട് പിന്മാറി. അതെന്ത്കൊണ്ടാണെന്ന് വെളിപ്പെടുത്തേണ്ടത് ജയരാജനാണെന്നും ശോഭ ചൂണ്ടിക്കാട്ടി. വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന വലിയ ആരോപണം ഉന്നയിച്ചത്.

logo
The Fourth
www.thefourthnews.in